സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023 - 24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ സെന്റ് ജോസഫ്സ് എച്ച്എസ് കറുകുറ്റി സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തിന് അർഹത നേടി. ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് എഎൽഎഫ്എച്ച്എസ് ചേരാനെല്ലൂരും രണ്ടാം സ്ഥാനത്തിന് സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023 - 24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ സെന്റ് ജോസഫ്സ് എച്ച്എസ് കറുകുറ്റി സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തിന് അർഹത നേടി.  ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് എഎൽഎഫ്എച്ച്എസ് ചേരാനെല്ലൂരും രണ്ടാം സ്ഥാനത്തിന് സെന്റ് ജോസഫ്‍സ് സിജിഎച്ച്എസ് കാഞ്ഞൂറും മൂന്നാംസ്ഥാനത്തിന്  വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളും അർഹത നേടി.   സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്കൂളുകൾക്ക് യഥാക്രമം 2,00,000 രൂപ, 1,50,000രൂപ, 1,00,000 രൂപ വീതവും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്കൂളുകള്‍ക്ക് യഥാക്രമം 30,000/-, 25,000/-, 15,000/രൂപ വീതവും പ്രശസ്തി പത്രവും ലഭിക്കും. 2024 ജൂലൈ 6ന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച്  വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് ജില്ലാ കോർഡിനേറ്റർ അറിയിച്ചു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 200 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍  എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.

ADVERTISEMENT

ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- കൊമേഴ്സ്, ഇ- ഗവേണൻസ്, വിഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം ഹയര്‍സെക്കൻഡറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള  പ്രവർത്തനങ്ങള്‍ നടന്നു വരുന്നു. 

English Summary:

LittleKites Awards 2023-24: Celebrating Excellence in Innovative Student Programs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT