ADVERTISEMENT

ഇന്റീരിയര്‍ ഡിസൈനിങം ഇന്നത്തെ ലോകവും
നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നതിലും ചുറ്റുപാടുകളെ രൂപപ്പെടുത്തുന്നതിലും ഇന്റീരിയര്‍ ഡിസൈനിംഗിന്റെ പങ്ക് അതിപ്രധാനമാണ്. പ്രത്യേകിച്ച് ഇന്നത്തെ ലോകത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്. അതിനാല്‍തന്നെ അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയുമാണ് ഇന്റീരിയര്‍ ഡിസൈനിംഗ്. ഇന്ത്യയിലും വിദേശത്തും വലിയ തൊഴില്‍ സാധ്യതകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇവിടെയാണ് കാലത്തിന്റെ അഭിരുചികള്‍ക്കൊത്ത് ശരിയായി പരിശീലനം സിദ്ധിച്ച ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ പ്രസക്തി.

വൈവിധ്യതയാര്‍ന്ന തൊഴില്‍ സാധ്യതകള്‍
കണ്‍സ്ട്രക്ഷന്‍ ആന്റ് ആര്‍കിടെക്ചര്‍ മേഖലയില്‍ സ്വന്തമായി സംരംഭം തുടങ്ങാനും ഇന്റീരിയര്‍ ഡിസൈനര്‍, ഇന്റീരിയര്‍ ഇന്റസ്ട്രിയല്‍ ഡിസൈനര്‍, ആര്‍കിടെക്ട്, ടെക്‌നിക്കല്‍ ഡിസൈനര്‍, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസെനര്‍, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, എക്‌സിബിഷന്‍ ഡിസൈനര്‍ തുടങ്ങി വിവിധ തൊഴിലുകളില്‍ മികച്ച ശമ്പളത്തില്‍ ജോലി നേടുന്നതിന് ഈ കോഴ്‌സുകള്‍ സഹായിക്കുന്നു.

lobby-interior-edvard-nalbantjan-shutterstock-com
Representative Image. Photo Credit : Allison H Smith / Shutterstock.com

പ്രവേശനത്തിനുള്ള യോഗ്യതകള്‍
മികച്ച ഇന്റീരിയര്‍ ഡിസൈനിംഗ് കരിയര്‍ ഡെവലപ്പ് ചെയ്യുന്നതിന് ഇന്റസ്ട്രി സ്‌പെസിഫിക്കായുളള ക്ലാളിറ്റി ട്രെയിനിംഗ് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 24 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള CADD Internationalന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് സെക്ടറായ Rays & Hues-ലെ ഒരു വര്‍ഷ മാസ്റ്റര്‍ ഡിപ്ലോമ കോഴ്‌സിലേക്കും വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. CADD International നടത്തുന്ന പ്രത്യേക ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം.

ഭാവിയിലെ അവസരങ്ങള്‍ക്കൊത്ത് ഡിസൈന്‍ ചെയ്ത കരിക്കുലം
ഇന്ന് അത്യാധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതമായ കടന്നുവരവ് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയുടെ ഭാവിയെ വലിയ പുതുമകളിലേക്കും പരിധിയില്ലാത്ത സാധ്യതകളിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ നൂതന പഠന പരിഷ്‌കാരങ്ങളിലൂടെയും കമ്പ്യൂട്ടര്‍ പഠനത്തിലൂടെയും സൈറ്റ് വിസിറ്റിംഗിലൂടെയും മറ്റും മികച്ച ഇന്റീരിയര്‍ ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഡിസൈന്‍ കണ്‍സ്ട്രക്ഷന്‍ രീതികള്‍, വ്യത്യസ്ത പ്ലാനുകളെ പഠന വിധേയമാക്കിയുള്ള അറിവുകള്‍, മെറ്റീരിയലിന്റ ലഭ്യത, വിപണിയിലെ പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അറിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പഠനരീതിയാണ് ഇവിടെ നടത്തുന്നത്. ഇവിടുത്തെ കോഴ്‌സുകള്‍ വളര്‍ന്നുവരുന്ന ഭാവിയിലെ അവസരങ്ങള്‍ക്കൊത്ത് രൂപകല്‍പ്പന ചെയ്തതാണ്. ശരിയായ അന്തരീക്ഷം കൊണ്ടുവരികയും വ്യത്യസ്ത പഠനരീതികളിലൂടെ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യുന്ന ഒരിടം ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ഓള്‍റൗണ്ട് ഇന്റീരിയര്‍ ഡിസെനര്‍ പ്രൊഫഷണലാക്കാന്‍ പ്രാപ്തമക്കുകയാണ് ഈ കോഴ്‌സുകളിലൂടെ തൃശൂരിലെ CADD International ലക്ഷ്യമിടുന്നതും. ദുബായില്‍ ഹെഡ് ഓഫീസുള്ള CADD International -ന്റെ റീജിയണല്‍ ഓഫീസ് തൃശൂരിലെ  സിറ്റി സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9847 758370

English Summary:

Interior Designing Courses by CADD International

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com