തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നുരാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നുരാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ ഇന്നു രാവിലെ 9നു വെബ്സൈറ്റിൽ (https://hscap.kerala.gov.in ) പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.

ADVERTISEMENT

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാൻ അവസരമുണ്ട്. മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. വിഎച്ച്എസ്ഇക്ക് www.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. നാലിനു വൈകിട്ട് 4 വരെയാണു സമയം. മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്ക് ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം.

English Summary:

Plus One and VHSE Supplementary Allotment Starts Today