സിയുഇടി–യുജി ഫലം ഒരാഴ്ചയ്ക്കകം
ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ ഫലം ഈ മാസം 10 നു വരുമെന്നു സൂചന. കഴിഞ്ഞ 30നു ഫലം പ്രസിദ്ധീകരിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ ക്രമക്കേടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈകി. 46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ

ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ ഫലം ഈ മാസം 10 നു വരുമെന്നു സൂചന. കഴിഞ്ഞ 30നു ഫലം പ്രസിദ്ധീകരിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ ക്രമക്കേടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈകി.
46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനം സിയുഇടി–യുജിയുടെ അടിസ്ഥാനത്തിലാണ്. മേയ് 15 മുതൽ 31 വരെയായിരുന്നു പരീക്ഷ. താൽക്കാലിക ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിച്ചേക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ ഉത്തരസൂചികയും ഫലവും പ്രസിദ്ധീകരിക്കുകയാണു ലക്ഷ്യം. ഈമാസം പ്രവേശന നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ ക്ലാസുകൾ ആരംഭിക്കണമെന്നാണ് യുജിസി നേരത്തേ നിർദേശിച്ചിരുന്നത്.