ADVERTISEMENT

ഓൺലൈൻ സംവിധാനങ്ങളുടെ കടന്നുവരവ് ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. കോവിഡ് കാലത്ത് സ്കൂൾ വിദ്യാഭ്യാസം ഏതാണ്ട് പൂർണമായും ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറിയ കാഴ്ച നാം കണ്ടു. സ്കൂൾ തലത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും ഓൺലൈൻ കോഴ്സുകൾ ഇന്ന് സർവ്വ സാധാരണമാണ്. ഇതിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത് ഓൺലൈൻ എംബിഎ കോഴ്സുകളാണ്. ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം എംബിഎ തിരഞ്ഞെടുക്കുന്നവർക്ക് പുറമേ ഉദ്യോഗസ്ഥരായ ആളുകൾക്ക് കൂടി ജോലി നഷ്ടപ്പെടുത്താതെ തന്നെ എംബിഎ ബിരുദം കരസ്ഥമാക്കാനുള്ള അവസരമാണ് ഓൺലൈൻ കോഴ്സുകൾ തുറന്നു വയ്ക്കുന്നത്.

വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകൾ ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിനായി ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള ക്ലാസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓൺലൈൻ എംബിഎ കോഴ്സുകളുടെ ഫീസ് അധികഭാരമാവില്ല എന്നതും ഇതിലേയ്ക്ക് വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്. ക്ലാസ്റൂം അധിഷ്ഠിത കോഴ്സുകളുടെ അതേ ഗുണനിലവാരത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനാകും എന്നതും മേന്മയാണ്. ഐഎഫ്എച്ച്ഇ പോലെയുള്ള അംഗീകൃത യൂണിവേഴ്സിറ്റികളുടെ ഓൺലൈൻ ബിരുദങ്ങൾ സാധാരണ ബിരുദകോഴ്സുകൾ പോലെ തന്നെ കണക്കാക്കപ്പെടുമെന്ന് യുജിസി സ്ഥിരീകരിച്ചിട്ടുണ്ട്.

വിർച്വൽ ക്ലാസുകളിൽ വിദ്യാർഥികൾക്ക് പഠനം കൂടുതൽ വ്യക്തിഗതമായ അനുഭവമാക്കാനും ക്ലാസ് റൂം പഠനരീതിയെ അപേക്ഷിച്ചു അധ്യാപകരുമായി കൂടുതൽ ഇടപഴകി സംശയങ്ങൾ നിവാരണം ചെയ്യാനുമുള്ള അവസരമുണ്ട്. നാൾക്കു നാൾ വളർച്ച കൈവരിക്കുന്ന സാങ്കേതിക വിദ്യ ഓൺലൈൻ സംവിധാനത്തിലൂടെ അസൈൻമെന്റുകൾ പരിശോധിക്കുന്നതിനും കർശനമായ നിരീക്ഷണത്തിൽ സുഗമമായി പരീക്ഷകൾ നടത്തുന്നതിനും സഹായിക്കുന്നു എന്നതാണ് മറ്റൊരു സൗകര്യം. കോഴ്സ് ആരംഭിക്കുന്നത് മുതൽ വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടവും കൃത്യമായി മോണിറ്റർ ചെയ്തുകൊണ്ടാണ് ഓൺലൈൻ എംബിഎ കോഴ്സുകൾ സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാർത്ഥികളുടെ പെർഫോമൻസും എൻഗേജ്മെന്റും ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്തപ്പെടുന്നു. ഇതിലൂടെയെല്ലാം ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് ഏറ്റവും സുഗമമായ രീതിയിൽ, എന്നാൽ ഗുണനിലവാലത്തിൽ വിട്ടുവീഴ്ചയില്ലാതെ എംബിഎ ബിരുദം കരസ്ഥമാക്കാൻ ഓൺലൈൻ കോഴ്സുകളുടെ കടന്നുവരവ്  ഏറെ സഹായിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് ഏതാനും വർഷങ്ങളായി ഓൺലൈൻ എംബിഎ കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണവും രാജ്യത്ത് കുതിച്ചുയരുന്നുണ്ട്.

Online Manorama - 2

മാറിവരുന്ന വിദ്യാഭ്യാസ രീതികൾ മനസ്സിലാക്കി അനേകം സ്ഥാപനങ്ങൾ ഓൺലൈൻ എംബിഎ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു (CDOE) കീഴിൽ ഓൺലൈൻ എംബിഎ പ്രോഗ്രാമുകൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്സ് ഓഫ് ഇന്ത്യ (ICFAI) അവയിൽ മുന്നിട്ടുനിൽക്കുന്നു. എംബിഎ ബിരുദം കരസ്ഥമാക്കാൻ അതിയായ താല്പര്യത്തോടെ ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരായ വ്യക്തികളുടെയും ക്യാംപസിൽ നേരിട്ടെത്തി ക്ലാസുകൾ അറ്റൻഡ് ചെയ്യാനാവാത്ത ബിരുദധാരികളായ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ആവശ്യങ്ങൾ ഒരുപോലെ മനസ്സിലാക്കിയാണ് ICFAI ഓൺലൈൻ എംബിഎ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ഓൺലൈൻ MBA പ്രോഗ്രാമിന്റെ അക്കാഡമിക് വിംഗ് സീനിയർ ഡയറക്ടറായ ഡോ.ആർ. പ്രസാദ് പറയുന്നു. എംബിഎ ബിരുദം, മാനേജ്മെൻ്റ് രംഗത്ത് തൊഴിൽ സാധ്യത വർധിപ്പിക്കുന്നു എന്നാൽ ഒരു സർട്ടിഫിക്കറ്റ് നേടുക എന്നതിനപ്പുറം ICFAI ഓൺലൈൻ എം ബി എ ഡിഗ്രി വിദ്യാർത്ഥികളുടെ പ്രായോഗിക അറിവും കഴിവും വർധിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഈ പരിശീലനം കരിയറിൽ മികച്ച രീതിയിൽ മുന്നോട്ടു പോകാൻ വിദ്യാർഥികൾക്ക് സഹായകരമാകുന്നു.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരത്തോടെയാണ് ICFAI ഓൺലൈൻ എംബിഎ കോഴ്സ് നടത്തുന്നത്. UGC അംഗീകാരവും NAAC A++ അംഗീകാരവും ഈ കോഴ്സിനു ഉണ്ട്.1984 ൽ ആരംഭിച്ച ICFAI ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ കൃത്യമായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 11 സർവകലാശാലകളും ഹൈദരാബാദിലെ ICFAI ഫൗണ്ടേഷൻ ഫോർ ഹയർ എജുക്കേഷൻ (IFHE) അടക്കം ഒൻപത് ബിസിനസ് സ്കൂളുകളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. മാനേജ്മെന്റ് മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ജോലിക്കാർക്കും ബിരുദധാരികൾക്കുമായി പൂർണമായി ഓൺലൈനിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ എംബിഎ കോഴ്സാണ് ICFAI യുടേത്. 
2 Year Fully Online Program Master of Business Administration - Click to Apply

അംഗീകൃത സർവകലാശാലകളിൽ നിന്നും 50 ശതമാനം മാർക്കോടെ ബിരുദം (ഇംഗ്ലീഷ് ഭാഷയിലുള്ള പഠനം)കരസ്ഥമാക്കിയവർക്ക് ICFAI യുടെ ഫൗണ്ടേഷൻ ഓഫ് ഹയർ എജുക്കേഷന് കീഴിൽ ഓൺലൈൻ എം ബി എ പ്രോഗ്രാമിന് അപേക്ഷിക്കാം. നാല് സെമസ്റ്ററുകളാണ് ഓൺലൈൻ എംബിഎ കോഴ്സില്‍ ഉൾപ്പെടുന്നത്. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ഇംഗ്ലീഷ് ആയിരിക്കും.

Online Manorama - 1

മാനേജ്മെന്റ് ആൻഡ് ഓർഗനൈസേഷൻ ബിഹേവിയർ, ബിസിനസ് അനലിറ്റിക്സ്, ഐടി ഫോർ മാനേജേഴ്സ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, എക്കണോമിക്സ് ഫോർ ബിസിനസ്, ബിസിനസ് കമ്മ്യൂണിക്കേഷൻ, ബിസിനസ് പോളിസി ആൻഡ് സ്ട്രാറ്റജി,  ഇന്റർനാഷണൽ ബിസിനസ്, ലീഡർഷിപ്പ് ആൻഡ് ചേഞ്ച് മാനേജ്മെന്റ്, ബിസിനസ് എത്തിക്സ് ആൻഡ് കോർപ്പറേറ്റ് ഗവൺമെന്റ്, റിസർച്ച് പ്രോജക്ട് തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് നാല് സെമസ്റ്ററുകളിലായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നത്.

2 Year Fully Online Program Master of Business Administration - Click to Apply

എളുപ്പത്തിൽ ഗ്രഹിക്കാവുന്ന, എന്നാൽ വിജ്ഞാന ദായകമായ മൾട്ടി ഫോർമാറ്റ് കണ്ടൻ്റുകൾ ഉൾപ്പെടുത്തിയാണ് IFHE ഓൺലൈൻ എം ബി എ പഠനം  വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലിലും ജീവിതത്തിലുമുള്ള ഉത്തരവാദിത്വങ്ങൾക്ക് തടസ്സം നിൽക്കാത്ത രീതിയിൽ ഉദ്യോഗസ്ഥർക്ക് എം ബി എ പഠനം പൂർത്തിയാക്കാനായി ആയാസരഹിതമായ പാഠ്യരീതിയാണ് പിന്തുടരുന്നത്. IFHE യുടെ മൊബൈൽ ഫ്രണ്ട്‌ലി റോബസ്റ്റ് ലേണിംഗ് മാനേജ്മെൻ്റ് സിസ്റ്റം (LMS) സാങ്കേതിക പഠനോപകരണങ്ങൾ ഏതുസമയത്തും ഉപയോഗിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ട്. ലൈവ് പഠന സെഷനുകൾ, ഏതുസമയത്തും സമീപിക്കാവുന്ന അധ്യാപകർ, വർക്ക് ബുക്ക്, വിഡിയോ ലെക്ച്ചറുകൾ, കേസ് സ്റ്റഡി, പി ഇ പി വിഡിയോ, പി ഇ പി നോട്ടുകൾ, എക്സർസൈസുകൾ, കേസ് വിഡിയോകൾ, വെബിനാറുകൾ, ബുള്ളറ്റ് നോട്ടുകൾ, കൺസെപ്റ്റ് വിഡിയോകൾ എന്നിവയെല്ലാം ഓൺലൈൻ എംബിഎ പഠനം കൂടുതൽ സുഗമമാക്കുന്നു. 

വിദ്യാർഥികളുടെ കഴിവുകൾ അംഗീകരിക്കുന്നതിലും വിദ്യാഭ്യാസ മികവ് നേടാൻ സഹായിക്കുന്നതിലും IFHE എന്നും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഓൺലൈൻ എംബിഎ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്,  അവാർഡുകൾ എന്നിവ നൽകിവരുന്നു. ഇതിനുപുറമേ ഡിഫൻസ്, പാരാമിലിറ്ററി, പോലീസ് എന്നീ സർവീസുകളിൽ ജോലി ചെയ്യുന്നവരോ റിട്ടയർ ചെയ്തവരോ ആയ വ്യക്തികൾക്കായി ഒരു പ്രത്യേക സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ജീവിതപങ്കാളികളും മക്കളും സ്കോളർഷിപ്പിന് അർഹരാണ്.സ്കോളർഷിപ്പ് തുകയ്ക്ക് അനുസരിച്ച് അർഹരായ വിദ്യാർഥികൾക്ക് സെമസ്റ്റർ ഫീസിൽ ഇളവ് ലഭിക്കും. 

അഡ്മിഷൻ ഫീയും പ്രോഗ്രാം ഫീയും അടക്കം രണ്ടു ലക്ഷം രൂപയാണ് ഓൺലൈൻ എംബിഎ പഠനം പൂർത്തിയാക്കാനായി വേണ്ടിവരുന്നത്. മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയിൽ എന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ICFAI യുടെ നാലുപതിറ്റാണ്ട് നീണ്ട പാരമ്പര്യവും  ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങിലും, ഫ്ലെക്സിബിൾ ഡിസ്റ്റൻസ് ലേണിങ്ങ്, മാനേജ്മെൻ്റ് പ്രോഗ്രാമുകളിലെ ഇ- ലേണിങ്ങ് സംവിധാനം എന്നിവയിലുമുള്ള രണ്ടു പതിറ്റാണ്ട് നീണ്ട പരിചയ സമ്പത്തും ഓൺലൈൻ എം ബി എ കോഴ്സിൻ്റെ മുതൽക്കൂട്ടാണ്. ഈ നൂറ്റാണ്ടിലെ തൊഴിലിടങ്ങളിലും തൊഴിൽ സാഹചര്യങ്ങളിലും നിലനിൽക്കാനും മുന്നേറാനും  സഹായകരമായ സമകാലിക സാങ്കേതിക വിദ്യകൾ വിദ്യാർഥികൾക്ക് സുപരിചിതമാക്കാൻ ICFAI എന്നും ശ്രമിച്ചിട്ടുണ്ട്.

അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് കെ. ശ്രുതി ICFAI യുടെ ഓൺലൈൻ എംബിഎ പഠനം പൂർത്തിയാക്കിയത്. ജോലിക്കിടെ പഠനത്തിനായി സമയം കണ്ടെത്താനാവുമോ എന്നതായിരുന്നു തന്റെ ആശങ്കയെന്ന് ശ്രുതി പറയുന്നു. എന്നാൽ ICFAI യുടെ ഓൺലൈൻ എംബിഎ കോഴ്സ് സൗകര്യത്തിനൊത്ത് പഠനം നടത്താനുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കി തന്നത്. പഠനത്തിന്റെ വേഗതയും സമയവും ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചത് ഗുണകരമായി എന്നും ശ്രുതി പറയുന്നു.

- കെ.ശ്രുതി, അക്കൗണ്ടിങ് പ്രൊഫഷണൽ

ഓൺലൈൻ എം ബി എ കോഴ്സ് സമയ പരിമിതിക്കുള്ളിൽ നിന്ന് പഠനം നടത്താനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്. ജോലിത്തിരക്കിനിടയിൽ ക്ലാസ്സുകൾക്കായി സമയം നീക്കിവയ്ക്കാതെ സൗകര്യപൂർവ്വം പഠനം നടത്താൻ സാധിച്ചു. ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ ആയതുകൊണ്ടു തന്നെ യാത്രയ്ക്കായുള്ള സമയവും ചെലവും ലാഭിക്കാനായി. ജീവിതത്തിലെയും ജോലിയിലെയും ഉത്തരവാദിത്തങ്ങൾക്ക് പഠനം തടസ്സമായില്ല എന്നതാണ് മറ്റൊരു മേന്മ. എംബിഎ നേടുന്നതിനോടൊപ്പം പ്രവർത്തന മേഖലയിലെ പരിചയസമ്പത്തു നേടാനും അവസരം ലഭിച്ചു.

- എൻ. രാജീവ്, ഡിജിറ്റൽ മാർക്കറ്റിംങ് സംരംഭകൻ

എംബിഎ പഠനത്തിനായി പുതിയ  സ്ഥലത്തേക്ക് താമസം മാറ്റുന്നത് ഏറെ ബുദ്ധിമുട്ടുകളും പണച്ചെലവുമുള്ള കാര്യമാണ്. ഇതിന് സാധിക്കാത്ത ആളുകൾക്ക് ഓൺലൈൻ എം ബി എ കോഴ്സുകൾ ഏറ്റവും പ്രയോജനപ്രദമാണ്. ജോലി സ്ഥലത്ത് നിന്നുകൊണ്ടുതന്നെ സൗകര്യപ്രദമായ സമയത്ത് പഠനം നടത്തി എം ബി എ ബിരുദം കരസ്ഥമാക്കാനാകും എന്നതിനാലാണ് ഉദ്യോഗസ്ഥരായ  വ്യക്തികളിൽ ഏറിയ പങ്കും ഓൺലൈൻ എംബിഎ കോഴ്സ് തിരഞ്ഞെടുക്കുന്നത്.

- ഗോവിന്ദ് എസ്, സീനിയർ ഐടി പ്രോജക്ട് മാനേജർ

Students say ICFAI has the best online MBA course

English Summary:

Achieve Career Goals with Flexible and Recognized Online MBA Degrees from ICFAI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com