മെഡിക്കൽ പ്രവേശനം: കൗൺസലിങ് വൈകും
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ വൈകും. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ 8നു സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൗൺസലിങ് തീയതികൾ പ്രഖ്യാപിക്കാനാണു തീരുമാനം. ചോദ്യക്കടലാസ് ചോർച്ചയുടെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷ വീണ്ടും

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ വൈകും. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ 8നു സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൗൺസലിങ് തീയതികൾ പ്രഖ്യാപിക്കാനാണു തീരുമാനം.
ചോദ്യക്കടലാസ് ചോർച്ചയുടെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നതുൾപ്പെടെയുള്ള ഇരുപതിലേറെ ഹർജികളാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നത്. ഈ മാസം ആറിനു കൗൺസലിങ് നടപടികൾ ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ നീട്ടാൻ അധികൃതർ തീരുമാനിച്ചു.
ഗ്രേസ് മാർക്ക് നൽകിയവർക്കു പുനഃപരീക്ഷ നടത്തിയതുൾപ്പെടെയുള്ള ഇടപെടലുകൾ സുപ്രീം കോടതിക്കു തൃപ്തികരമാകുകയും കൗൺസലിങ്ങിന് അനുമതി നൽകുകയും ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ തീയതി പ്രഖ്യാപിക്കുമെന്നാണു വിവരം. മറിച്ചാണെങ്കിൽ പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
എല്ലാത്തവണയും നീറ്റ്–യുജി പരീക്ഷ നടക്കുമ്പോൾ ഇത്തരത്തിൽ ഒരുക്കങ്ങളുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയാൽ വൈകാതെ വീണ്ടും പരീക്ഷ നടത്താനാണിത്. സുപ്രീം കോടതി പരീക്ഷ റദ്ദാക്കിയാലും കാലതാമസമുണ്ടാകാതെ പരീക്ഷ നടത്താൻ സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.