സിയുഇടി– യുജി ഉത്തര സൂചികയായി
ന്യൂഡൽഹി ∙ വിവിധ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ പെൻ–പേപ്പർ, കംപ്യൂട്ടർ രീതികളിൽ നടന്ന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ നാളെ വൈകിട്ട് 5 വരെ

ന്യൂഡൽഹി ∙ വിവിധ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ പെൻ–പേപ്പർ, കംപ്യൂട്ടർ രീതികളിൽ നടന്ന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ നാളെ വൈകിട്ട് 5 വരെ സമർപ്പിക്കാം. ഇതു വിലയിരുത്തിയ ശേഷമാകും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക. കഴിഞ്ഞ മാസം 30ന് ആണു ഫലം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എൻടിഎയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സാഹചര്യത്തിൽ നടപടികൾ വൈകുകയായിരുന്നു. വിവരങ്ങൾക്ക്: https://nta.ac.in/
പരാതി ശരിയെങ്കിൽ 15 മുതൽ പുനഃപരീക്ഷ
പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുകയാണെന്നും ശരിയെന്നു വ്യക്തമായാൽ ഇവർക്കു വേണ്ടി പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷയുമായി ബന്ധപ്പെട്ടു കഴിഞ്ഞ 30 വരെ ലഭിച്ച പരാതികളാണു പരിശോധിക്കുന്നത്. പരാതി ശരിയെന്നു വ്യക്തമായാൽ 15 മുതൽ 19 വരെ ഓൺലൈൻ രീതിയിൽ പരീക്ഷ വീണ്ടും നടത്തും. ഇവർക്ക് അഡ്മിറ്റ് കാർഡ് വീണ്ടും ലഭ്യമാക്കും.