അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് വീണ്ടും ജോലി നൽകി ഫെഡറൽ ബാങ്ക്
അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കു വീണ്ടും ജോലിയിലേക്കുള്ള വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്. ബാങ്ക് ജീവനക്കാർ ആയിരുന്നവർക്കോ ഐടി മേഖലയിൽ ജോലി ചെയ്തിരുന്നവർക്കോ അപേക്ഷിക്കാൻ അവസരം നൽകിയപ്പോൾ ലഭിച്ചത് 1326 അപേക്ഷകൾ. ഇതിൽനിന്ന് ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും വഴി തിരഞ്ഞെടുക്കപ്പെട്ടവർ ജോലിയിൽ

അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കു വീണ്ടും ജോലിയിലേക്കുള്ള വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്. ബാങ്ക് ജീവനക്കാർ ആയിരുന്നവർക്കോ ഐടി മേഖലയിൽ ജോലി ചെയ്തിരുന്നവർക്കോ അപേക്ഷിക്കാൻ അവസരം നൽകിയപ്പോൾ ലഭിച്ചത് 1326 അപേക്ഷകൾ. ഇതിൽനിന്ന് ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും വഴി തിരഞ്ഞെടുക്കപ്പെട്ടവർ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. 3 വർഷം പ്രബേഷനു ശേഷം ഇവരെ ഓഫിസർമാരായി നിയമിക്കും.
പ്രതികൂല സാഹചര്യങ്ങൾ കാരണം പല സ്ത്രീകൾക്കും വിവാഹശേഷവും പ്രസവശേഷവും ജോലി രാജിവയ്ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. പിന്നീടു തിരിച്ചുവരാൻ ആഗ്രഹിച്ചാലും അവർക്കു മികച്ച അവസരം ലഭിക്കാറില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഇത്തരം പദ്ധതി ആവിഷ്കരിച്ചതെന്ന് ബാങ്ക് ചീഫ് എച്ച്ആർ ഓഫിസർ എൻ.രാജനാരായണൻ പറഞ്ഞു. അടുത്ത ബാച്ചിനായുള്ള റിക്രൂട്മെന്റ് നടപടികൾ ഈ വർഷം തന്നെ ഉണ്ടായേക്കും.