തദ്ദേശ സ്ഥാപനങ്ങളിൽ സൗജന്യ ഇന്റേൺഷിപ് ചെയ്യാം; ഇപ്പോൾ അപേക്ഷിക്കാം
ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളുടെ ഇന്റേൺഷിപ്പിനു തദ്ദേശവകുപ്പ് അവസരമൊരുക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ, ലൈഫ് മിഷൻ, ഇൻഫർമേഷൻ മിഷൻ തുടങ്ങിയവയിലുമാണു സൗജന്യ ഇന്റേൺഷിപ് നൽകുക. പൂർത്തിയാക്കുന്നവർക്കു വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും.

പാലക്കാട് ∙ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളുടെ ഇന്റേൺഷിപ്പിനു തദ്ദേശവകുപ്പ് അവസരമൊരുക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ, ലൈഫ് മിഷൻ, ഇൻഫർമേഷൻ മിഷൻ തുടങ്ങിയവയിലുമാണു സൗജന്യ ഇന്റേൺഷിപ് നൽകുക. പൂർത്തിയാക്കുന്നവർക്കു വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും.
12 ആഴ്ച മുതൽ 6 മാസം വരെയാണു കാലാവധി. സ്വന്തമായി ലാപ്ടോപ് വേണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 10 പേർക്കു വീതവും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 15 പേർക്കു വീതവും കോർപറേഷനിൽ 25 പേർക്കുമാണ് ഓരോ തവണയും ഇന്റേൺഷിപ് അനുവദിക്കുക. പരിശീലന സമയത്ത് 75% ഹാജർ നിർബന്ധം. തദ്ദേശ വകുപ്പ് വെബ്സൈറ്റിലൂടെ (lsgkerala.gov.in) അപേക്ഷിക്കാം. താൽപര്യമുള്ള മേഖല സൂചിപ്പിക്കണം. പരിശീലനത്തിനു 3 സ്ഥലങ്ങൾ നിർദേശിക്കാം.