കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ പിജി ഡിപ്ലോമ ചെയ്യാം
Mail This Article
തിരുവനന്തപുരം ∙ കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ പിജി ഡിപ്ലോമ ഇൻ ബ്ലോക്ചെയിൻ പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമാണ് അക്കാദമി. പിഎം അജയ് സ്കീമിനു കീഴിലാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയാണ്. താമസം, മെസ് എന്നിവയും സൗജന്യം.
അപേക്ഷകർ ഏതെങ്കിലും ശാഖയിൽ ബിടെക്/ബിസിഎ/എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്) / എംഎസ്‌സി (കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നിന്നുള്ളവരാകണം.
പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം. താൽപര്യമുള്ളവർ 29ന് മുൻപ് https://kba.ai/pgdb/ ലിങ്കിൽ അപേക്ഷിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്, ഡീസെൻട്രലൈസ്ഡ് ആപ്ലിക്കേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടാനാകും. ഇന്റേൺഷിപ്, പ്ലേസ്മെന്റ് അവസരങ്ങളുമുണ്ട്.