തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത; അഭിരുചിയും നൈപുണ്യശേഷിയും വളർത്താൻ നൈപുണ്യോത്സവം വരുന്നു
ആലപ്പുഴ ∙ യുവജനോത്സവം, കായികോത്സവം മാതൃകയിൽ വിദ്യാർഥികളെയും അഭ്യസ്തവിദ്യരെയും പങ്കെടുപ്പിച്ച് ഈ അധ്യയന വർഷം മുതൽ നൈപുണ്യോത്സവം നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 15–22 പ്രായക്കാർക്കു പങ്കെടുക്കാം. തൊഴിൽ അഭിരുചിയും നൈപുണ്യശേഷിയും വളർത്തിയെടുക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാനത്തു

ആലപ്പുഴ ∙ യുവജനോത്സവം, കായികോത്സവം മാതൃകയിൽ വിദ്യാർഥികളെയും അഭ്യസ്തവിദ്യരെയും പങ്കെടുപ്പിച്ച് ഈ അധ്യയന വർഷം മുതൽ നൈപുണ്യോത്സവം നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 15–22 പ്രായക്കാർക്കു പങ്കെടുക്കാം. തൊഴിൽ അഭിരുചിയും നൈപുണ്യശേഷിയും വളർത്തിയെടുക്കുന്നതിനു വേണ്ടിയാണിത്.
സംസ്ഥാനത്തു നൈപുണ്യവികസന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നൈപുണ്യ വാരാചരണ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തൊഴിൽ അന്വേഷകർക്കും നൈപുണ്യ വികസന മിഷന്റെ സേവനങ്ങൾ ഒരാഴ്ച സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. ലോക യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ചാണു മന്ത്രി പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചത്.
∙വിവിധ സേവനങ്ങൾ ഒരാഴ്ച സൗജന്യം
21 വരെയുള്ള നൈപുണ്യ വാരാചരണ കാലയളവിൽ റജിസ്റ്റർ ചെയ്യുന്ന 15–59 പ്രായപരിധിയിലെ തൊഴിലന്വേഷകർക്കു സ്കിൽ അസസ്മെന്റ്, കരിയർ ഗൈഡൻസ്, ഇൻഡസ്ട്രി ഫ്ലോർ വിസിറ്റ്, ജോബിനാർ സേവനങ്ങൾ സൗജന്യമായി ലഭിക്കും. നൈപുണ്യ വികസന കോഴ്സുകൾ സൗജന്യമായി പഠിക്കാനും അവസരമുണ്ട്. ഇതിനായി സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്സിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഫിനാൻസ് ആൻഡ് ടാക്സേഷൻ, അഡിറ്റിവ് മാനുഫാക്ചറിങ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ കോഴ്സുകളുണ്ടാകും.
ടാലി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ബിരുദധാരികൾക്കായി മാസ്റ്റർ അക്കൗണ്ടന്റ് കോഴ്സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കും. ടാറ്റാ കൺസൽറ്റൻസി സർവീസസ്, ടാലി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, നാസ്‌കോം, എൻടിടിഎഫ്, സിപ്പെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
∙ നൈപുണ്യോത്സവംസ്കൂൾ തലം മുതൽ
സ്കൂൾ തലം, തുടർന്ന് ജില്ല, മേഖല, സംസ്ഥാനതലങ്ങളിലായാണു നൈപുണ്യോത്സവം സംഘടിപ്പിക്കുക. മികച്ച മത്സരാർഥികൾക്ക് ദേശീയതലത്തിലെ ഇന്ത്യ സ്കിൽസ് മത്സരത്തിലും വേൾഡ് സ്കിൽസ് കോംപറ്റീഷനിലും പങ്കെടുക്കാൻ അവസരം നൽകും.
സ്റ്റേറ്റ് സ്കിൽ ഡവലപ്മെന്റ് മിഷൻ മാനേജിങ് ഡയറക്ടർ ഡോ.വീണ എൻ.മാധവൻ, കലക്ടർ അലക്സ് വർഗീസ്, ആസൂത്രണ ബോർഡ് അംഗം പ്രഫ.രവി മാമൻ, എച്ച്.സലാം എംഎൽഎ തുടങ്ങിയവർ പദ്ധതിയുടെ വിവരങ്ങൾ വിശദീകരിച്ചു.