തിരുവനന്തപുരം ∙ സ്കൂൾ അധ്യാപക–രക്ഷാകർതൃ സമിതിയുടെ(പിടിഎ) ജനറൽ ബോഡി യോഗം വർഷത്തിൽ 3 പ്രാവശ്യമെങ്കിലും ചേരണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി ചേരണം. മറ്റു സ്കൂളുകളിൽ ജൂണിൽ യോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സ്കൂൾ അധ്യാപക–രക്ഷാകർതൃ സമിതിയുടെ(പിടിഎ) ജനറൽ ബോഡി യോഗം വർഷത്തിൽ 3 പ്രാവശ്യമെങ്കിലും ചേരണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി ചേരണം. മറ്റു സ്കൂളുകളിൽ ജൂണിൽ യോഗം സംഘടിപ്പിക്കണം. രണ്ടാം ടേമിലാണു രണ്ടാമത്തെ യോഗം നടത്തേണ്ടത്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 10, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുന്നതിന് ഒരു മാസം മുൻപും മറ്റു സ്കൂളുകളിൽ ഫെബ്രുവരി അവസാനവുമാകണം മൂന്നാം ജനറൽ ബോഡി യോഗം.

∙ തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂളുകളിൽ ജൂലൈ 31നു മുൻപു പിടിഎ ജനറൽ ബോഡി ചേർന്നെന്നു വിദ്യാഭ്യാസ ഓഫിസർമാർ  ഉറപ്പാക്കണം.

ഭാരവാഹികളുടെ പേരുവിവരങ്ങളും ശേഖരിക്കണം. രണ്ടും മൂന്നും ജനറൽ ബോഡി യോഗം നടന്നെന്നും ഉറപ്പാക്കണം.

∙ തുടർച്ചയായി പരമാവധി 3 വർഷമേ ഒരാൾ പിടിഎ പ്രസിഡ‍ന്റാകാൻ പാടുള്ളൂവെന്ന വ്യവസ്ഥ ഉറപ്പാക്കണം.

∙ രക്ഷിതാവ് എന്ന നിലയിൽ അതതു സ്കൂളിലെ വിദ്യാർഥിയുടെ അച്ഛനോ അമ്മയ്ക്കോ മാത്രമേ പിടിഎ ഭാരവാഹിയാകാൻ പറ്റൂ.

∙ സർക്കാർ ഉത്തരവുകളിലൂടെ നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പിടിഎക്ക് അധികാരമില്ല.

English Summary:

PTA Meetings Now Mandatory Thrice a Year: New Directive for Schools