സ്കൂൾ പരിഷ്കരണ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ
റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പലതവണ പ്രഖ്യാപിക്കുകയും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. ഇതുവരെ രഹസ്യമാക്കി വച്ച ആ റിപ്പോർട്ടാണു മന്ത്രിസഭാ അംഗീകാരത്തോടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചത്

തിരുവനന്തപുരം∙ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ.എം.എ.ഖാദർ അധ്യക്ഷനായ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് വെളിച്ചത്തിലേക്ക്. 2022 സെപ്റ്റംബർ 8നു സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അതിനുശേഷം പരസ്യപ്പെടുത്തും. ഖാദർ കമ്മിറ്റിയുടെ 2019ൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചും കൂടുതൽ പരിഷ്കരണ നിർദേശങ്ങളും ഉൾപ്പെടുന്നതാണ് അന്തിമ റിപ്പോർട്ട്. ഹൈസ്കൂൾ,ഹയർ സെക്കൻഡറി ലയനം അടക്കമുള്ള നിർദേശങ്ങളോടു വലിയ എതിർപ്പുയർന്ന സാഹചര്യത്തിൽ അന്തിമ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ തയാറായിരുന്നില്ല. അതിനിടെ ഈ റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു പഠിക്കാൻ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അവർ റിപ്പോർട്ട് നൽകി. മാത്രമല്ല, പരസ്യമാക്കാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ചട്ട ഭേദഗതിയുടെ കരട് തയാറാക്കാനും കമ്മിറ്റിയെ നിയോഗിച്ചു. അവർ കരട് തയാറാക്കി നൽകിയെങ്കിലും അതിനും ഇതുവരെ അംഗീകാരമായിട്ടില്ല.
റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പലതവണ പ്രഖ്യാപിക്കുകയും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. ഇതുവരെ രഹസ്യമാക്കി വച്ച ആ റിപ്പോർട്ടാണു മന്ത്രിസഭാ അംഗീകാരത്തോടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചത്. 6 തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദർ കമ്മിറ്റി നാലര വർഷമെടുത്താണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. പ്രാഥമിക റിപ്പോർട്ടിലെ ശുപാർശയനുസരിച്ചു സ്കൂൾ ഏകീകരണ നടപടികൾക്കു സർക്കാർ തുടക്കം കുറിച്ചെങ്കിലും അതു പൂർണതോതിൽ നടപ്പാക്കുന്നതു സംബന്ധിച്ച അവ്യക്തത തുടരുകയാണ്. അന്തിമ റിപ്പോർട്ടിലെ ശുപാർശകൾ ഈ അധ്യയന വർഷം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അധ്യയന വർഷത്തിന്റെ ഇടയ്ക്കുവച്ച് സമഗ്രമായ പരിഷ്കരണ നടപടികൾ ഇനി പ്രായോഗികമല്ല. പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെടെ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയർത്തുന്നുണ്ട്. ഇതു നിയമ നടപടികൾക്കും വഴിവച്ചേക്കും.