ഉന്നതവിദ്യാഭ്യാസ മേഖലയിൽ 7 മികവിന്റെ കേന്ദ്രങ്ങൾ
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി 7 മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്–സിഇഒ) ഉടൻ ആരംഭിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇതിനായി 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി 7 മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്–സിഇഒ) ഉടൻ ആരംഭിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇതിനായി 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു. വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ 'സ്റ്റഡി ഇൻ കേരള' പദ്ധതിക്കും വൈകാതെ തുടക്കമാകും. ഈ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
7 മികവിന്റെ കേന്ദ്രങ്ങൾ
1. സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ്
പാഠ്യപദ്ധതി രൂപകൽപന, മൂല്യനിർണയം, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധനരീതി എന്നിവയിൽ അധ്യാപകർക്ക് പരിശീലനം നൽകുക ലക്ഷ്യം. കാലിക്കറ്റ് സർവകലാശാലയിലാവും ഇത്.
2. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ
സർക്കാരിന്റെയും കേരളീയരായ ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെ സഹകരണ സംരംഭം. ശാസ്ത്രഗവേഷണത്തിനുള്ള രാജ്യാന്തര കേന്ദ്രമായി വികസിപ്പിക്കും. കുസാറ്റിലായിരിക്കും ഇത്.
3. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
കേരളചരിത്രം, സമ്പദ്‌വ്യവസ്ഥ, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഭാഷകൾ, കലകൾ, സംസ്കാരം എന്നിവയിലെ ഗവേഷണം ഇവിടെ നടക്കും. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയാണ് മാതൃക. മൂന്നാറിലാണ് സ്ഥാപിക്കുക.
4. കേരള നെറ്റ്‌വർക് ഫോർ റിസർച് സപ്പോർട്ട് ഇൻ ഹയർ എജ്യുക്കേഷൻ
സംസ്ഥാനത്തെ ഗവേഷണകേന്ദ്രങ്ങളിലെ അധ്യാപകർക്ക് നെറ്റ്‌വർക്കിങ്, ക്ലസ്റ്റർ മോഡ് വഴി ഒപ്റ്റിമൽ സ്റ്റേറ്റ് ലവൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സൗകര്യങ്ങൾ നൽകുന്നതിനാണിത്. രണ്ട് സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറികളും അക്കാദമിക് കംപ്യൂട്ടിങ് സൗകര്യങ്ങൾ നൽകുന്ന കേന്ദ്രവും. കേരള സർവകലാശാലയിൽ ഇത് സ്ഥാപിക്കും.
5. സെന്റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എജ്യുക്കേഷൻ
വയനാട്ടിലെ ആദിവാസി പഠനത്തിനായുള്ള കാലിക്കറ്റ് സർവകലാശാലാ കേന്ദ്രവുമായി സംയോജിപ്പിച്ചാവും പ്രവർത്തനം. ഉപകേന്ദ്രങ്ങളും ഉണ്ടാകും.
6. ദ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാലിറ്റി
ലിംഗപദവി പഠനത്തിന്റെ എല്ലാ മേഖലകളിലേക്കും ഇന്റർഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി ഗവേഷണങ്ങൾ വ്യാപിപ്പിക്കുന്നതിന് കണ്ണൂർ സർവകലാശാലയിലാവും കേന്ദ്രം വരിക.
7. കേരള ലാംഗ്വേജ് നെറ്റ്‌വർക്
മലയാളമടക്കമുള്ള ഭാഷകളെ വിജ്ഞാനഭാഷയാക്കാനുള്ള സംരംഭങ്ങളാണ് ലക്ഷ്യം. മലയാളം സർവകലാശാലയും കാലടി സർവകലാശാലയുമാണ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി 5 പേർ അടങ്ങുന്ന കോർ അക്കാദമിക് ടീം രൂപീകരിക്കും. പോസ്റ്റ് ഡോക്ടറൽ / ഡോക്ടറൽ വിദ്യാർഥികളുടെ ടീമും ഉണ്ടാകും.