സ്കൂൾ തസ്തിക നിർണയം: വീണ്ടും അനിശ്ചിതത്വം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ അധ്യാപക–അനധ്യാപക തസ്തികനിർണയവും അനിശ്ചിതത്വത്തിൽ. ഈമാസം 15നു പൂർത്തിയാക്കേണ്ട തസ്തിക നിർണയത്തിൽ കണക്കെടുപ്പു കഴിഞ്ഞെങ്കിലും കഴിഞ്ഞവർഷത്തെ തസ്തികനിർണയ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ അധ്യാപക–അനധ്യാപക തസ്തികനിർണയവും അനിശ്ചിതത്വത്തിൽ. ഈമാസം 15നു പൂർത്തിയാക്കേണ്ട തസ്തിക നിർണയത്തിൽ കണക്കെടുപ്പു കഴിഞ്ഞെങ്കിലും കഴിഞ്ഞവർഷത്തെ തസ്തികനിർണയ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. അതു സർക്കാർ അംഗീകരിച്ച ശേഷമേ ഈ വർഷത്തെ തസ്തികകൾ പരിഗണിക്കൂ. 2 വർഷത്തെയും പുതിയ തസ്തികകൾ അംഗീകരിക്കാനോ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാനോ തയാറാകാത്തതിനാൽ അധ്യാപക റാങ്ക് പട്ടികയിലുള്ളവർക്കു തൊഴിലവസരം നഷ്ടമാകുന്ന സാഹചര്യമാണ്. ഈ അധ്യയന വർഷത്തെ കണക്കെടുപ്പ് അനുസരിച്ചുള്ള ഒഴിവുകളിൽ സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മറ്റ് ഒഴിവുകളിൽ ചട്ടവിരുദ്ധമായി താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓരോ വർഷത്തെയും കുട്ടികളുടെ എണ്ണം അനുസരിച്ച് അധ്യാപക–അനധ്യാപക തസ്തികകൾ ക്രമീകരിക്കാനാണ് തസ്തിക നിർണയം നടത്തുന്നത്. കഴിഞ്ഞ വർഷം, ആധാർ രേഖകൾ കൃത്യമല്ലാത്ത നാൽപതിനായിരത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നതിനാൽ തസ്തികനിർണയം അധ്യയന വർഷത്തിന്റെ അവസാനത്തോടെയാണു പൂർത്തിയായത്. ഫലത്തിൽ അതിന് ഈ അധ്യയന വർഷം പ്രസക്തി ഇല്ലാതായി. എഴുനൂറോളം പുതിയ തസ്തികകൾ ഉണ്ടായിരുന്നതായാണ് അനൗദ്യോഗിക വിവരം. 3764 തസ്തികകളാണ് (സർക്കാർ–1694, എയ്ഡഡ്–2070) നഷ്ടപ്പെട്ടത്. ഈ അധ്യയന വർഷം ആധാർ രേഖകൾ കൃത്യമല്ലാത്ത കുട്ടികളുടെ എണ്ണം താരതമ്യേന കുറവായിരുന്നതിനാൽ കണക്കെടുപ്പും സ്കൂൾതലത്തിലുള്ള തസ്തിക നിർണയവും നിശ്ചിത സമയത്തു പൂർത്തീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞതിനാൽ കഴിഞ്ഞ വർഷത്തെക്കാൾ തസ്തിക നഷ്ടം സംഭവിച്ചതായാണു വിവരം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, പീരിയഡ് അടിസ്ഥാനത്തിൽ പുതിയതായി തസ്തിക നിർണയം നടത്തുന്ന ഹൈസ്കൂൾ ഇംഗ്ലിഷ് തസ്തികകളിൽ മാത്രം അത് പൂർത്തിയാക്കാൻ ഓഗസ്റ്റ് 5 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.