അത്‌ലറ്റുകളില്‍ 21 ശതമാനത്തിനെ സംഭാവന നല്‍കി പാരീസ് ഒളിംപിക്‌സിലും നിറസാന്നിധ്യമായി ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി
ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കായി വിവിധയിനങ്ങളില്‍ മത്സരിക്കുന്നത് 117 അത്‌ലറ്റുകളാണ്. ഇവരില്‍ 24 പേരെ സംഭാവന നല്‍കി ഒളിംപിക്‌സിലും നിറ സാന്നിധ്യമാകുകയാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി(എല്‍പിയു). ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിലെ 21 ശതമാനം വരുന്ന എല്‍പിയു വിദ്യാര്‍ഥികള്‍
ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കായി വിവിധയിനങ്ങളില്‍ മത്സരിക്കുന്നത് 117 അത്‌ലറ്റുകളാണ്. ഇവരില്‍ 24 പേരെ സംഭാവന നല്‍കി ഒളിംപിക്‌സിലും നിറ സാന്നിധ്യമാകുകയാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി(എല്‍പിയു). ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിലെ 21 ശതമാനം വരുന്ന എല്‍പിയു വിദ്യാര്‍ഥികള്‍
ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കായി വിവിധയിനങ്ങളില്‍ മത്സരിക്കുന്നത് 117 അത്‌ലറ്റുകളാണ്. ഇവരില്‍ 24 പേരെ സംഭാവന നല്‍കി ഒളിംപിക്‌സിലും നിറ സാന്നിധ്യമാകുകയാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി(എല്‍പിയു). ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിലെ 21 ശതമാനം വരുന്ന എല്‍പിയു വിദ്യാര്‍ഥികള്‍
ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കായി വിവിധയിനങ്ങളില്‍ മത്സരിക്കുന്നത് 117 അത്‌ലറ്റുകളാണ്. ഇവരില്‍ 24 പേരെ സംഭാവന നല്‍കി ഒളിംപിക്‌സിലും നിറ സാന്നിധ്യമാകുകയാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി(എല്‍പിയു). ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിലെ 21 ശതമാനം വരുന്ന എല്‍പിയു വിദ്യാര്‍ഥികള്‍ കായികരംഗത്തോടും വിദ്യാഭ്യാസത്തോടുമുള്ള സര്‍വകലാശാലയുടെ ഒളിമങ്ങാത്ത പ്രതിബദ്ധതയുടെ അടയാളമാവുകയാണ്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയ്‌ക്ക് ശേഷം ഒളിംപിക്‌സില്‍ ഏറ്റവുമധികം പ്രാതിനിധ്യമുള്ള സര്‍വകലാശാല കൂടിയായി മാറിയിരിക്കുകയാണ് എല്‍പിയു.
ജാവലിന്‍, ഗുസ്‌തി, ഹോക്കി, അത്‌ലറ്റിക്‌സ്, ഭാരോദ്വഹനം, ഷൂട്ടിങ്, ബോക്‌സിങ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ എല്‍പിയുവിലെ 24 വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കുന്നു. എല്‍പിയു അത്‌ലറ്റുകളില്‍ ശ്രദ്ധേയരായവര്‍ ടോക്കിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയും ഭാരോദ്വഹനത്തില്‍ സ്‌ത്രീകളുടെ 49 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന സൈകോം മീരാഭായ് ചാനുവുമാണ്. നീരജ് എല്‍പിയുവിലെ ബിഎ വിദ്യാര്‍ഥിയും മീരാഭായ് ചാനു എംഎ സൈക്കോളജി വിദ്യാര്‍ഥിയുമാണ്. ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, സഹ താരങ്ങളായ ഹാര്‍ദിക് സിങ്, ഷംഷേര്‍ സിങ്, മന്‍ദീപ് സിങ്ങ്, സുഖ്‌ജീത് സിങ്ങ്(എല്ലാവരും ബിഎ), മന്‍പ്രീത് സിങ്, ഗുര്‍ജന്ത് (എംബിഎ), ജര്‍മന്‍പ്രീത് സിങ് എന്നിവരും എല്‍പിയു വിദ്യാര്‍ഥികളാണ്.
ഒളിംപിക്‌സിലെ ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിയ വിദ്യാര്‍ഥികളെ രാജ്യസഭാംഗവും എല്‍പിയു സ്ഥാപക ചാന്‍സലറുമായ ഡോ. അശോക് കുമാര്‍ മിത്തല്‍ അഭിനന്ദിച്ചു. ഏതൊരു സര്‍വകലാശാലയെ സംബന്ധിച്ചും ഒരു വിദ്യാര്‍ഥിയെങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് വലിയ നേട്ടമാണെന്നും 24 പേരെ ഈ കായിക മാമാങ്കത്തിനയച്ച എല്‍പിയുവിന്റേത് അതുല്യമായ ബഹുമതിയാണെന്നും ഡോ. മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
വനിത ബോക്‌സിങ് താരങ്ങളായ ലവ്‌ലീന(ബിഎ), ജാസ്‌മീന്‍(ബിപിഎഡ്), പ്രീതി(ബിഎസ് സി ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍), ഗുസ്‌തി താരങ്ങളായ അന്‍ഷു(എംഎ ഇംഗ്ലീഷ്), നിഷ, വിനേഷ്(എംഎ സൈക്കോളജി), അന്തിം പംഘല്‍, ഷൂട്ടര്‍മാരായ അര്‍ജുന്‍ സിങ് ചീമ(എംഎ പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍), അത്‌ലറ്റിക്‌സ് താരങ്ങളായ കിരണ്‍ പഹല്‍(ബിഎ), ബല്‍രാജ് പന്‍വര്‍(ബിബിഎ), പരംജിത്, വികാഷ്, അമ്പെയ്‌ത്ത് താരങ്ങളായ ധീരജ് ബൊമ്മഡെവ്‌റ, തരുണ്‍ദീപ് റോയ് എന്നിവരാണ് എല്‍പിയുവിന്റെ മണ്ണില്‍ നിന്ന് പാരീസിലേക്ക് എത്തിയ മറ്റ് ഒളിംപ്യന്‍മാര്‍.
Go India, Go LPU!
ലോകോത്തരമായ കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും വളര്‍ന്നു വരുന്ന അത്‌ലറ്റുകള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കിയും കായികരംഗത്തിന്റെ വളര്‍ച്ചയ്‌ക്ക് വലിയ നിക്ഷേപങ്ങളാണ് എല്‍പിയു നടത്തുന്നത്. കായിക മികവിനോടുള്ള എല്‍പിയുവിന്റെ ഈ ആത്മാര്‍പ്പണം ഇവിടുത്തെ വിദ്യാര്‍ഥികള്‍ ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ തുടര്‍ച്ചയായി വെന്നിക്കൊടി പാറിക്കാന്‍ കാരണമാകുന്നു. 2020ല്‍ നടന്ന ടോക്കിയോ ഒളിംപിക്‌സിലും 13 എല്‍പിയു വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിയിരുന്നു. ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും എല്‍പിയു വിദ്യാര്‍ഥികള്‍ അന്ന് ഇന്ത്യക്കായി കരസ്ഥമാക്കി. ഇത്തവണ മത്സരാര്‍ത്ഥികളുടെ എണ്ണം 24 ആയി ഉയര്‍ന്നതോടെ പ്ലേസ്‌മെന്റിലെന്ന പോലെ കായിക നേട്ടങ്ങളിലും പുതിയ റെക്കോര്‍ഡ് ഇടാനൊരുങ്ങുകയാണ് എല്‍പിയു.
32 കായിക ഇനങ്ങളിലായി 329 ഇവന്റുകളും 754 സെഷനുകളും മുപ്പത്തിമൂന്നാമത് ഒളിംപിക്‌സിന്റെ ഭാഗമായി നടക്കും. ലോകമെമ്പാടും നിന്നുള്ള 10,500 അത്‌ലറ്റുകളാണ് തങ്ങളുടെ രാജ്യത്തിനായി പോരാടാനെത്തിയിരിക്കുന്നത്. എല്‍പിയുവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം. www.lpu.in