മഴക്കെടുതി: ഓഗസ്റ്റിലെ പിഎസ്‌സി പരീക്ഷ മാറ്റണമെന്ന് ഉദ്യോഗാർഥികൾ
കോട്ടയം ∙ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഓഗസ്റ്റ് എട്ടിനു നടക്കാനിരിക്കുന്ന എച്ച്എസ്എസ്ടി മലയാളം പരീക്ഷ (കാറ്റഗറി നമ്പർ 474/2023), കംപ്യൂട്ടർ സയൻസ് പരീക്ഷ (കാറ്റഗറി നമ്പർ 410/2023) തുടങ്ങിയ പരീക്ഷകൾ മഴക്കെടുതി കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കെടുതിയിൽ ദുരിതാശ്വാസ

കോട്ടയം ∙ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഓഗസ്റ്റ് എട്ടിനു നടക്കാനിരിക്കുന്ന എച്ച്എസ്എസ്ടി മലയാളം പരീക്ഷ (കാറ്റഗറി നമ്പർ 474/2023), കംപ്യൂട്ടർ സയൻസ് പരീക്ഷ (കാറ്റഗറി നമ്പർ 410/2023) തുടങ്ങിയ പരീക്ഷകൾ മഴക്കെടുതി കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന പല ഉദ്യോഗാർഥികൾക്കും അവസരം നഷ്ടമാകാനിടയുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.
പ്രതികൂല കാലാവസ്ഥയും ഗതാഗതതടസവും പലർക്കും പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിന് തടസമാകുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് പിഎസ്‌സി അധികൃതരെ ബന്ധപ്പെട്ടപ്പോൾ kpsc.psc@kerala.gov.in. asexam.psc@kerala.gov.in എന്ന ഇ– മെയിലുകളിലേക്ക് അപേക്ഷ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗാർഥികൾ സൂചിപ്പിക്കുന്നു. ഇ – മെയിലായി നൽകിയ അപേക്ഷകളിൽ പ്രതികരണത്തിനു കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.