650 കുട്ടികൾക്ക് സാംസ്കാരിക സ്കോളർഷിപ്; തപാൽവഴി അപേക്ഷ ഓഗസ്റ്റ് 31 വരെ
മികച്ച കലാവാസനയും നൈപുണ്യവുമുള്ള സ്കൂൾ വിദ്യാർഥികൾക്കും പരമ്പരാഗത കലകളിലേർപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ്പുകൾ നൽകുന്നു. സംഗീതം, നൃത്തം, നാടകം, ചിത്രകല, ശിൽപകല, കരകൗശലം, സാഹിത്യരൂപങ്ങൾ എന്നിവ പരിഗണിക്കും. അന്യംനിന്നു പോയേക്കാവുന്ന

മികച്ച കലാവാസനയും നൈപുണ്യവുമുള്ള സ്കൂൾ വിദ്യാർഥികൾക്കും പരമ്പരാഗത കലകളിലേർപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ്പുകൾ നൽകുന്നു. സംഗീതം, നൃത്തം, നാടകം, ചിത്രകല, ശിൽപകല, കരകൗശലം, സാഹിത്യരൂപങ്ങൾ എന്നിവ പരിഗണിക്കും. അന്യംനിന്നു പോയേക്കാവുന്ന കലകൾക്കു മുൻഗണനയുണ്ട്. പ്രായം 10–14 വയസ്സ്. ജനനം 2010 ജൂലൈ ഒന്നിനു മുൻപോ 2014 ജൂൺ 30നു ശേഷമോ ആകരുത്. സെന്റർ ഫോർ കൾചറൽ റിസോഴ്സസ് ആൻഡ് ട്രെയ്നിങ് (സിസിആർടി) ആണു പദ്ധതി നടത്തുന്നത്. ഫോൺ: 011– 25088638, ddsch.ccrt@nic.in; വെബ്: www.ccrtindia.gov.in.
3,600 രൂപ സ്കോളർഷിപ്പും ട്യൂഷൻ ഫീസും അടക്കം പ്രതിവർഷം 9,000 രൂപ വരെ 2 വർഷത്തേക്കു ലഭിക്കും. തൃപ്തികരമായ പ്രകടനംവഴി അർഹത നേടുന്നവർക്കു സർവകലാശാലാബിരുദം നേടുന്നതുവരെ പുതുക്കി നൽകാനും വ്യവസ്ഥയുണ്ട്. പക്ഷേ 20 വയസ്സു വരെ മാത്രമേ സഹായം ലഭിക്കൂ.
പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ടെസ്റ്റും അഭിമുഖവും നിർദിഷ്ട കേന്ദ്രങ്ങളിൽ നവംബർ മുതൽ നടത്തും. സാഹിത്യമൊഴികെയുള്ള മേഖലകളിൽ, കുട്ടികൾക്കു 3 വർഷത്തെ പരിചയമുണ്ടെന്നു ഗുരുക്കന്മാർ ഉറപ്പുവരുത്തണം. ഒരു ഗുരുവിന്റെ/ സ്ഥാപനത്തിന്റെ കീഴിലെ 3 പേരെ മാത്രമേ പരിഗണിക്കൂ. വിജ്ഞാപനവും അപേക്ഷാഫോമിന്റെ മാതൃകയും വെബ്സൈറ്റിലുണ്ട്. ഇവ രണ്ടിലുമുള്ള വ്യവസ്ഥകൾ പാലിക്കണം.
2024–25 വർഷത്തെ സ്കോളർഷിപ്പിന് പൂരിപ്പിച്ച അപേക്ഷ, ഫോട്ടോയും നിർദിഷ്ടരേഖകളും സഹിതം 31ന് അകം ന്യൂഡൽഹിയിലെത്തിക്കണം. സംശയപരിഹാരത്തിന് നേരിട്ടു ബന്ധപ്പെടാം. സിസിആർടിയുടെ ഹൈദരാബാദ് പ്രാദേശിക കേന്ദ്രത്തിൽനിന്നും വിവരങ്ങൾ ലഭിക്കും. ഫോൺ: 040–23117050; rchyd.ccrt@nic.in.
ആകെ സ്കോളർഷിപ് – 650
ജനറൽ, കാറ്റഗറി, മറ്റുള്ളവർ – 375
പാരമ്പര്യ കലാകുടുംബങ്ങൾ – 125
ഗോത്രസംസ്കാരം, പട്ടികവർഗം – 100
ഭിന്നശേഷി – 20
സർഗാത്മക രചന, സാഹിത്യം – 30