ഫാഷൻ ഡിസൈൻ പഠനമെന്നു കേട്ടാലുടൻ എൻഐഎഫ്ടി എന്ന് പറയുന്നതു സാധാരണം. കണ്ണൂരടക്കം 18 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ശ്രേഷ്ഠസ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ചുരുക്കം സീറ്റുകളിൽ പ്രവേശനം കിട്ടാൻ ദേശീയതലത്തിൽ ദശലക്ഷക്കണക്കിനു കുട്ടികൾ ആഗ്രഹിക്കുന്നു. തീരെക്കുറച്ചു പേർക്കേ അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ഡിസൈൻ പഠനമെന്നു കേട്ടാലുടൻ എൻഐഎഫ്ടി എന്ന് പറയുന്നതു സാധാരണം. കണ്ണൂരടക്കം 18 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ശ്രേഷ്ഠസ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ചുരുക്കം സീറ്റുകളിൽ പ്രവേശനം കിട്ടാൻ ദേശീയതലത്തിൽ ദശലക്ഷക്കണക്കിനു കുട്ടികൾ ആഗ്രഹിക്കുന്നു. തീരെക്കുറച്ചു പേർക്കേ അവസരം കിട്ടൂ. കേരളത്തിൽ പ്രവർത്തിക്കുന്ന 126 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 2 വർഷ FDGT (ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാം ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുന്നു. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും 84 എണ്ണം സർക്കാർ–അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്. വെബ് സൈറ്റിലെ CONTACT US ലിങ്കിൽ ക്ലിക് ചെയ്താൽ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ കിട്ടും. അപേക്ഷാ സമർപ്പണത്തിനു സ്ഥാപനങ്ങൾ സൗജന്യസഹായം നൽകും.

സർക്കാർ സ്ഥാപനങ്ങൾ
42 സർക്കാർ സ്ഥാപനങ്ങളിലെ പ്രവേശന യോഗ്യത 10-ാം ക്ലാസ്. ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. അർഹതയുള്ള സമുദായങ്ങളിൽപെട്ടവർക്ക് സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്. പ ഠനം മലയാളത്തിൽ. പാറ്റേൺ മേക്കിങ്, അപ്പാരൽ പ്രൊഡക്‌ഷൻ, ഫാഷൻ ബിസിനസ്, കംപ്യൂട്ടർ–എയ്ഡഡ് ഗാർമെന്റ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. കേവലം തയ്യൽ ജോലിയിലല്ല, മറിച്ച് വസ്ത്ര രൂപകൽപന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യം നേടാം. പാഠ്യക്രമത്തിന്റെ ഭാഗമായുള്ള വ്യവസായ ഇന്റേൺഷിപ്‌ വഴി പ്രായോഗിക പ്രശ്നങ്ങളെ നേരിടാൻ പരിശീലനം ലഭിക്കുന്നു. www.polyadmission.org/gifd

ADVERTISEMENT

ഓരോ സ്ഥാപനത്തിലും 24 സീറ്റ്. നെടുമങ്ങാട്ട് 48 സീറ്റുണ്ട്. തമ്മനം, ഞാറയ്ക്കൽ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി കേന്ദ്രങ്ങളിൽ ഒന്നിടവിട്ട വർഷങ്ങളിൽ 48 സീറ്റും. ഒന്നും രണ്ടും വർഷങ്ങളിലെ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിറ്റിഇ സർട്ടിഫിക്കറ്റ് നൽകും. സ്വയം തൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികൾക്കും അവസരം ലഭിക്കും. ഓൺലൈൻ അപേക്ഷാരീതിയടക്കം പൂർണവിവരങ്ങൾ വെബ് സൈറ്റിൽ. അപേക്ഷിക്കുന്നതിനു മുൻപ് 100 രൂപയടച്ച് ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. പട്ടികവിഭാഗം 50 രൂപ. ഒന്നിലേറെ സർക്കാർ സ്ഥാപനങ്ങളിലെ ‍പ്രവേശനത്തിൽ താൽപര്യമുള്ളവർക്ക് അപേക്ഷയിൽ അതനുസരിച്ച് ഓപ്ഷനുകൾ കാണിക്കാം. 10–ാം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് നോക്കി, സംവരണക്രമം പാലിച്ചാണ് സിലക്‌ഷൻ. റാങ്ക്‌ ലിസ്റ്റ് സെപ്റ്റംബർ 3ന്. സെപ്റ്റംബർ 11നു ക്ലാസ് തുടങ്ങും.

ഫീസ്
സർക്കാർ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീയില്ല. 135 രൂപ പ്രവേശന ഫീസ്, 210 രൂപ സ്പെഷൽ ഫീ, 300 രൂപ ഡിപ്പോസിറ്റ് എന്നിവ മാത്രം നൽകിയാൽ മതി. സ്വകാര്യ സ്ഥാപനങ്ങളിൽ 125 രൂപ പ്രവേശനഫീ, 15,000 രൂപ വാർഷിക ട്യൂഷൻ ഫീ. 260 രൂപ പെർമനന്റ് പരീക്ഷാ റജിസ്ട്രേഷൻ ഫീ എന്നിവയും അടയ്ക്കണം.

ADVERTISEMENT

സ്വകാര്യ സ്ഥാപനങ്ങൾ
സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യക്രമവും പരീക്ഷയും കെജിടിഇ സർട്ടിഫിക്കറ്റും എല്ലാം സർക്കാർ സ്ഥാപനങ്ങളുടേതു തന്നെ. ഫീസ് കൂടും. പട്ടികജാതി വികസന വകുപ്പിന്റെ കൂടി അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും പട്ടികവിഭാഗക്കാർ ഫീസ് കൊടുക്കേണ്ട; സ്റ്റൈപൻഡുമുണ്ട്. പ്രവേശനത്തിനും ഇതേ അഡ്മിഷൻ പോർട്ടൽ വഴി, ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തി, അപേക്ഷിക്കാം.

English Summary:

Unlock Your Fashion Dreams: Affordable FDGT Courses in Kerala