വയനാട്ടിൽ അടിയന്തിര ദുരിതാശ്വാസ സഹായവുമായി കാരുണ്യ ഡീംഡ് സര്‍വകലാശാലയും സീഷയും
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് സമഗ്ര ദുരിതാശ്വാസ സഹായം നല്കി കോയമ്പത്തൂരിലെ കാരുണ്യ ഡീംഡ് സര്‍വകലാശാലയും സമിതി ഫോര്‍ എജ്യുക്കേഷന്‍, എന്‍വയോണ്‍മെന്റ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് ആക്ഷനും(സീഷ). വയനാട് ദുരന്തത്തിലെ ഇരകളോട് അഗാധമായ അനുകമ്പ പ്രകടിപ്പിച്ച കാരുണ്യ

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് സമഗ്ര ദുരിതാശ്വാസ സഹായം നല്കി കോയമ്പത്തൂരിലെ കാരുണ്യ ഡീംഡ് സര്‍വകലാശാലയും സമിതി ഫോര്‍ എജ്യുക്കേഷന്‍, എന്‍വയോണ്‍മെന്റ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് ആക്ഷനും(സീഷ). വയനാട് ദുരന്തത്തിലെ ഇരകളോട് അഗാധമായ അനുകമ്പ പ്രകടിപ്പിച്ച കാരുണ്യ ഡീംഡ് സര്‍വകലാശാല ചാന്‍സലറും സീഷ ചെയര്‍മാനുമായ ഡോ. പോള്‍ ദിനകരന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ദൈവത്തിന്റെ കാരുണ്യവും സാന്ത്വനവും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിച്ചു. ദുരന്ത സമയത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച്, ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനായി ഒരു സംഘത്തെ ഡോ. പോള്‍ ദിനകരന് വയനാട്ടിലേക്ക് അയച്ചിരുന്നു. കല്പറ്റ എംഎല്‍എ സിദ്ദിഖിനെ വ്യക്തിപരമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് താനും തന്റെ സ്ഥാപനവും പ്രതിജ്ഞാബദ്ധമാണെന്നും ഡോ. പോള്‍ ദിനകരന് അറിയിച്ചു. ആദ്യ ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യയും സീഷയും ചേര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലെ 1000 കുടുംബങ്ങള്‍ക്ക് മരുന്നുകള്‍, പലവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് നല്കിയ സഹായത്തിനും ഐക്യദാര്‍ഢ്യത്തിനും സഹാനുഭൂതിക്കും സ്ഥലം എംഎല്‍എ ഡോ. പോള്‍ ദിനകരനോട് ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.