കണക്കിനെ ഇനി പേടിക്കണ്ട നാടകത്തിലൂടെ മനസൊരുക്കാം
കണക്കിനെ ഇഷ്ടമല്ലെന്ന് പറയാൻ വരട്ടെ. ഇഷ്ടപ്പെടാൻ പുതിയ വഴിയുമായി എത്തുകയാണ് പ്രമുഖ തിയേറ്റർ ഇൻ എഡ്യുക്കേഷൻ പ്രാക്ടീഷനറും സംവിധായകനുമായ നാടകക്കാരൻ മനോജ് സുനി. അരങ്ങിലെ നാടകപ്പെരുമയോടൊപ്പം ക്ലാസ് റൂമിനെ തിയേറ്ററുമായി ബന്ധിപ്പിച്ച് വിവിധ വിദ്യാഭ്യാസപരീക്ഷണങ്ങൾക്ക് വഴിയൊരുക്കിയ പ്രമാടം നേതാജി ഹയർ

കണക്കിനെ ഇഷ്ടമല്ലെന്ന് പറയാൻ വരട്ടെ. ഇഷ്ടപ്പെടാൻ പുതിയ വഴിയുമായി എത്തുകയാണ് പ്രമുഖ തിയേറ്റർ ഇൻ എഡ്യുക്കേഷൻ പ്രാക്ടീഷനറും സംവിധായകനുമായ നാടകക്കാരൻ മനോജ് സുനി. അരങ്ങിലെ നാടകപ്പെരുമയോടൊപ്പം ക്ലാസ് റൂമിനെ തിയേറ്ററുമായി ബന്ധിപ്പിച്ച് വിവിധ വിദ്യാഭ്യാസപരീക്ഷണങ്ങൾക്ക് വഴിയൊരുക്കിയ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളാണ് കണക്കിനെ നാടകവുമായി ചേർത്ത് പുതിയ സർഗാത്മക പരിശീലന പദ്ധതി പരിചയപ്പെടുത്തുന്നത്. നാടകക്കളികളിലൂടെ കണക്കിനെ അറിയാൻ ശ്രമിക്കുന്ന മാതിയേറ്റർ ഷോ കേരളത്തിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സംഗീതവും നാടകവും സമന്വയിക്കുന്ന ഈ ഷോയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർഥികളും അരങ്ങിനെ വിസ്മയിപ്പിച്ചു. കുട്ടികളുടെ ബുദ്ധിയും മനസും ഒരുക്കുന്നതിലൂടെ ഗണിതം രസകരമായി ഉൾക്കൊള്ളാൻ പറ്റുമെന്ന് തെളിയിക്കുകയാണ് സംഘാടകരായ സ്കൂൾ ഗണിതക്ലബ്. നാടകീയാധ്യയനത്തിന്റെ നവീന ശൈലിയിലൂടെ മാതൃഭാഷാധ്യാപനം സാധ്യമാക്കിയ മനോജ് സുനി നിരവധി തിയേറ്റർ എക്സ്പെരിമെന്റ് പെർഫോർമെൻസിന് നേതാജി സ്കൂളിൽ നടത്തിയിട്ടുണ്ട്. ഗണിതാധ്യാപനത്തിന്റെ തിയേറ്റർ സാധ്യതാ പഠനം സർക്കാർ തലത്തിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഷോ സംഘടിപ്പിച്ചതെന്ന് ഗണിതക്ലബ് സംഘടിപ്പിച്ചിച്ചതെന്ന് കൺവീനർ വി.എം. അമ്പിളി അറിയിച്ചു. ഗണിത ക്ലബിന്റെ ഉദ്ഘാടനം പ്രഥമാധ്യാപിക സി. ശ്രീലത നിർവഹിച്ചു. മുൻ പ്രഥമാധ്യാപകൻ വി. ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി അംഗം ടി.ആർ.സുരേഷ്, പി ഗീത, എസ് ബിന്ദു, സി പ്രവീൺ കുമാർ, യു.കെ രാഖി, ഇന്ദു എന്നിവർ പ്രസംഗിച്ചു.