നീറ്റ് യുജി കൗൺസലിങ്: നിബന്ധനകൾ ശ്രദ്ധിക്കാം; എത്ര പണം അടയ്ക്കണം?
നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള ദേശീയ– സംസ്ഥാനതല സമയക്രമങ്ങൾ എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) വിജ്ഞാപനം ചെയ്തു. വെബ്: https://mcc.nic.in & https://mcc.nic.in/ug-medical-counselling. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള
നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള ദേശീയ– സംസ്ഥാനതല സമയക്രമങ്ങൾ എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) വിജ്ഞാപനം ചെയ്തു. വെബ്: https://mcc.nic.in & https://mcc.nic.in/ug-medical-counselling. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള
നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള ദേശീയ– സംസ്ഥാനതല സമയക്രമങ്ങൾ എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) വിജ്ഞാപനം ചെയ്തു. വെബ്: https://mcc.nic.in & https://mcc.nic.in/ug-medical-counselling. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള
നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള ദേശീയ– സംസ്ഥാനതല സമയക്രമങ്ങൾ എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) വിജ്ഞാപനം ചെയ്തു. വെബ്: https://mcc.nic.in & https://mcc.nic.in/ug-medical-counselling. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് എംസിസിയെ നിയന്ത്രിക്കുന്നത്.
ഏതെല്ലാം സ്ഥാപനങ്ങളിലെ എത്ര സീറ്റുകൾ വീതം കൗൺസലിങ്ങിനുണ്ടെന്നു കാട്ടുന്ന സീറ്റ്–മെട്രിക്സ് വെബ്സൈറ്റിൽ വരും. ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്, നീറ്റ് യുജിയിൽ യോഗ്യത നേടിയവർ എംസിസിയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്ത്, കൗൺസലിങ്ങിൽ പങ്കെടുക്കണം. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്യരുത്. നീറ്റ് യുജിയുടെ പരീക്ഷാഫലം / റാങ്ക് ലെറ്റർ എൻടിഎ സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം. എംബിബിഎസ്, ബിഡിഎസ് അപേക്ഷകർക്ക് നീറ്റ്–യുജിയിൽ ഇനിപ്പറയുന്ന ക്രമത്തിലെങ്കിലും സ്കോറുണ്ടായിരിക്കണം. ജനറൽ, സാമ്പത്തിക പിന്നാക്കം-162, ജനറൽ, സാമ്പത്തിക പിന്നാക്കം & ഭിന്നശേഷി-144, ഒബിസി / പട്ടികജാതി / പട്ടികവർഗം (ഭിന്നശേഷിയടക്കം) – 127. (പരമാവധി സ്കോർ
കൗൺസലിങ് വ്യവസ്ഥകൾ
ഒരു കോഴ്സും ഒരു സ്ഥാപനവും ചേർന്നതാണ് ഒരു ചോയ്സ്. ഇഷ്ടമുള്ള മുൻഗണനാക്രമത്തിൽ എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. കോഴ്സുകൾ ഇടകലർത്തിയും നൽകാം. സൈറ്റിലെ Archives ലിങ്ക്‌വഴി പോയാൽ മുൻവർഷങ്ങളിൽ ഓരോ കാറ്റഗറിയിലും കോഴ്സിലും സ്ഥാപനത്തിലും സിലക്‌ഷൻ കിട്ടിയവരുടെ റാങ്കുകളറിയാം. നീറ്റ് അപേക്ഷയ്ക്ക് എൻടിഎയിൽ നൽകിയ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും തന്നെ ഉപയോഗിക്കുക. ഒടിപി കിട്ടാൻ റജിസ്റ്റേഡ് ഫോണിൽ Sandes app ഡൗൺലോഡ് ചെയ്തുവയ്ക്കുക. 1, 2, 3, സ്ട്രേ വേക്കൻസി എന്നിങ്ങനെ 4 റൗണ്ട് കൗൺസലിങ്ങുണ്ട്. മൂന്നാം റൗണ്ട് വരെ അപ്ഗ്രഡേഷൻ നടത്തും. രണ്ടാം റൗണ്ടിനു ശേഷം സീറ്റുകൾ സംസ്ഥാനങ്ങളിലേക്കു മടക്കിനൽകില്ല. കൽപിത സർവകലാശാലകളിലെ 15% എംബിബിഎസ് / ബിഡിഎസ് സീറ്റ് എൻആർഐക്കു വകയിരുത്തും. പക്ഷേ, ഈ സ്ഥാപനങ്ങളിൽ സാധാരണഗതിയിലുള്ള സംവരണമില്ല. ചിലയിടത്തു മുസ്‌ലിം / ജെയിൻ സംവരണമുണ്ടാകാം.
ഓൾ ഇന്ത്യ ക്വോട്ട, കൽപിത / കേന്ദ്ര സർവകലാശാലകൾ എന്നിവയിലെ മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതു കരുതലോടെ വേണം. അതിൽനിന്നു വിട്ടുപോരാനോ അതിനു ശേഷം ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ യൂജി കൗൺസലിങ്ങിൽ പങ്കെടുക്കാനോ കഴിയില്ല. വിവരങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കൈമാറും. ഓൾ ഇന്ത്യ ക്വോട്ട, കൽപിത/കേന്ദ്ര സർവകലാശാലകൾ, എയിംസ്, ജിപ്മെർ, നഴ്സിങ് എന്നിവയിൽ മൂന്നാം റൗണ്ട് അലോട്മെന്റ് കിട്ടിയവർക്ക് സീറ്റ് ഉപേക്ഷിച്ചുപോകാൻ വ്യവസ്ഥയുണ്ട്. അവർക്ക് സെക്യൂരിറ്റിത്തുക നഷ്ടമാകും. തുടർന്ന് കൗൺസലിങ്ങിൽ പങ്കെടുക്കാൻ കഴിയുകയുമില്ല. ഒന്നാം റൗണ്ട്: റജിസ്ട്രേഷൻ, പണമടയ്ക്കൽ, ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും എന്നിവയാണ് ആദ്യനടപടി. തിരിച്ചുകിട്ടാത്ത റജിസ്ട്രേഷൻ ഫീയും തിരിച്ചുകിട്ടാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റുമാണ് അടയ്ക്കുന്നത്. ഒന്നാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയാൽ ഒറിജിനൽ രേഖകളുമായി കോളജിൽ ഹാജരാകണം. രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കാം. ഇതിനു വിദ്യാർഥി നേരിട്ടു ചെല്ലണം.
ലോക്ക് ചെയ്യുംവരെ എത്ര തവണ വേണമെങ്കിലും ചോയ്സുകൾ മാറ്റാം. പക്ഷേ, ഒരിക്കൽ ലോക്ക് ചെയ്താൽപ്പിന്നെ അത് അഴിക്കാൻ കഴിയില്ല. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ, നിർദിഷ്ടസമയത്ത് ചോയ്സുകൾ സ്വയം ലോക്ഡ് ആകും. നൽകിയ ചോയ്സുകളുടെ പ്രിന്റെടുക്കണമെങ്കിൽ, ആദ്യം ലോക്ക് ചെയ്യണം.
ഒന്നാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയെങ്കിലും ചേരാൻ താൽപര്യമില്ലാത്തവർക്കു സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടാതെതന്നെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). ഇവർക്കു വേണമെങ്കിൽ രണ്ടാം റൗണ്ടിലേക്കു റജിസ്റ്റർ ചെയ്യാം.
രണ്ടാം റൗണ്ട്: ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്തിട്ടും അലോട്മെന്റ് കിട്ടാത്തവർക്ക് പുതിയ റജിസ്ട്രേഷൻ കൂടാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാം.
ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്കു രണ്ടാം റൗണ്ടിൽ പുതിയ വിദ്യാർഥിയായി മുഴുവൻ ഫീസടച്ച് റജിസ്റ്റർ ചെയ്ത് ചോയിസ് ഫില്ലിങ് നടത്താം.
രണ്ടാം റൗണ്ടിൽ പുതിയ ചോയ്സുകൾ സമർപ്പിക്കാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. പക്ഷേ, ഒന്നാം റൗണ്ടിൽ സീറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അതു നിലനിൽക്കും. രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയാൽ ഒറിജിനൽ രേഖകളുമായിച്ചെന്നു കോളജിൽ ചേരാം. പക്ഷേ, ഇങ്ങനെ ചേരുന്നതിനു മുൻപ് ഒന്നാം റൗണ്ടിലെ സീറ്റിൽനിന്നു റിലീവിങ് ലെറ്റർ ഓൺലൈനായി വാങ്ങണം. ഒരേ കോളജിൽ കാറ്റഗറി മാറി രണ്ടാം റൗണ്ടിൽ ചേരാനാണെങ്കിലും റിലീവിങ് ലെറ്റർ വേണം. രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയവർക്കു താൽപര്യമുണ്ടെങ്കിൽ മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ഇതിനു വിദ്യാർഥി കോളജിൽ നേരിട്ടു ഹാജരാകണം. രണ്ടാം റൗണ്ടിൽ അപ്ഗ്രേഡ് ചെയ്ത് അലോട്മെന്റ് കിട്ടിയാൽപ്പിന്നെ, ഒന്നാം റൗണ്ട് സീറ്റ് ചോദിച്ചാൽ കിട്ടില്ല.
രണ്ടാം റൗണ്ടിലോ തുടർ റൗണ്ടുകളിലോ സീറ്റ് കിട്ടിയവർ കോളജിൽ ഹാജരാകുകയോ ചേരുകയോ ചെയ്തില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. വിദ്യാർഥിയുടെ വീഴ്ചകാരണം പ്രവേശനം റദ്ദായാലും തുക നഷ്ടമാകും. (കൽപിത സർവകലാശാലകളിൽ ഈ തുക 2 ലക്ഷമാണ്)
മൂന്നാം റൗണ്ട് : ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റജിസ്റ്റർ ചെയ്തിട്ടും സീറ്റ് കിട്ടാത്തവർ മൂന്നാം റൗണ്ടിലേക്കു പുതുതായി റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ, പുതിയ ചോയ്സുകൾ നൽകണം. രണ്ടാം റൗണ്ടിലേത് സ്വയം റദ്ദായിരിക്കും. ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റജിസ്റ്റർ ചെയ്യാത്തവർക്കു മൂന്നാം റൗണ്ടിൽ പുതിയ വിദ്യാർഥിയായി റജിസ്റ്റർ ചെയ്തു, പണമടച്ചു ചോയ്സ് ഫില്ലിങ് നടത്താം. ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റിസൈൻ ചെയ്യുകയോ കോളജിൽ ഹാജരാകാതിരിക്കുകയോ ചെയ്തവർക്കു മൂന്നാം റൗണ്ടിലേക്കു മുഴുവൻ ഫീസടച്ച് പുതിയ ചോയ്സ് ഫില്ലിങ് നടത്താം. അലോട്മെന്റ് കിട്ടിയവർ കോളജിൽ ഹാജരാകണം. മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്ത് അലോട്മെന്റ് കിട്ടിയാൽ, രണ്ടാം റൗണ്ടിലെ സീറ്റിൽനിന്നു റിലീഫ് വാങ്ങി, മൂന്നാം റൗണ്ട് സീറ്റിൽ ചേരണം. ഈ ഘട്ടത്തിൽ രണ്ടാം റൗണ്ട് സീറ്റ് ചോദിച്ചാൽ കിട്ടില്ല.
സ്ട്രേ വേക്കൻസി റൗണ്ട് : ഇതിൽ താൽപര്യമുള്ളവർ പുതിയ റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തണം. മൂന്നാം റൗണ്ട് കഴിഞ്ഞ് വിദ്യാർഥികളെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയിലെ എല്ലാ പ്രവേശനാധികാരികളെയും അറിയിക്കും. എവിടെയെങ്കിലും സീറ്റ് കിട്ടിയവരെ സ്ട്രേയിൽ പങ്കെടുപ്പിക്കില്ല.
മൂന്നാം റൗണ്ട് കഴിഞ്ഞുള്ള ഓൾ ഇന്ത്യ ക്വോട്ട ഒഴിവുകളിലേക്കും കൽപിത സർവകലാശാലകളിലെ ഒഴിവുകളിലേക്കും സ്ട്രേ റൗണ്ടിൽ എംസിസി ഓൺലൈനായി കൗൺസലിങ് നടത്തും. സ്ട്രേയിൽ അലോട്മെന്റ് കിട്ടിയവർ നിർബന്ധമായും കോളജിൽ ചേരണം. അല്ലാത്തപക്ഷം ഫീസ് കണ്ടുകെട്ടും; അടുത്ത വർഷത്തെ നീറ്റ് പരീക്ഷയിൽനിന്നു ഡീബാർ ചെയ്യും. കോളജിൽ ചേരാൻ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ബുള്ളറ്റിനിലുണ്ട് (FAQ 32). എങ്കിലും, ചേരാൻ പോകുന്ന കോളജിന്റെ വെബ്സൈറ്റിലുടെയോ നേരിട്ടു ബന്ധപ്പട്ടോ അധിക രേഖകൾ ആവശ്യമുണ്ടോയെന്ന് ഉറപ്പാക്കണം. ഓൾ ഇന്ത്യ ക്വോട്ടയിലെ സംവരണം: പട്ടികജാതി 15%, പട്ടികവർഗം 7.5%, ഒബിസി 27%, കേന്ദ്രമാനദണ്ഡമനുസരിച്ച് സാമ്പത്തിക പിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. സംവരണവിഭാഗത്തിൽപ്പെട്ടവരിൽ ജനറലിനുവേണ്ട റാങ്കുള്ളവർക്കു ജനറൽ വിഭാഗത്തിൽ സിലക്‌ഷൻ നൽകും. ഒസിഐ വിഭാഗക്കാർക്കു സംവരണ ആനുകൂല്യമില്ല. ജനറൽ / എൻആർഐ സീറ്റുകളിലേക്ക് അവരെ പരിഗണിക്കും .റജിസ്ട്രേഷനു സമർപ്പിക്കുന്ന പേരിലോ അക്കത്തിലോ നിങ്ങളുടെ അപേക്ഷയിൽ നൽകിയതിൽനിന്നു സ്പെല്ലിങ്ങിലടക്കം നേരിയ വ്യത്യാസം പോലും പാടില്ല. ഒരിക്കൽ സമർപ്പിച്ച വിവരം മാറ്റാൻ അനുവദിക്കാത്തതിനാൽ അതീവശ്രദ്ധയോടെ സൈറ്റിൽ വിവരങ്ങൾ ചേർക്കുക. നീറ്റ്–യുജി റജിസ്ട്രേഷനു നൽകിയ വിവരങ്ങൾ എംസിസിയും ഉപയോഗിക്കും. അവസാനനിമിഷം വരെ കാത്തിരിക്കാതെ, ചോയ്സുകൾ ലോക്ക് ചെയ്ത് പ്രിന്റെടുത്തു സൂക്ഷിക്കുക
എത്ര പണം അടയ്ക്കണം?
എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റിത്തുക 2 ലക്ഷം രൂപ. ആർക്കും ഇളവില്ല.
ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കമുള്ള സീറ്റുകൾ: റജിസ്ട്രേഷൻ ഫീ 1000 രൂപ. സെക്യൂരിറ്റിത്തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 / 5,000 രൂപ. ആകെ 5,500 രൂപ.
സി) രണ്ടു വിഭാഗങ്ങളിലും ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി. നെറ്റ് ബാങ്കിങ്/ കാർഡ് വഴി പണമടയ്ക്കാം കൽപിത സർവകലാശാലകളിലും ചില സ്വകാര്യ കോളജുകളിലും ഫീസ് കൂടുതലായിരിക്കാമെന്നതിനാൽ, കൃത്യവിവരങ്ങൾ ശേഖരിച്ചിട്ടുമാത്രം ചോയ്സ് ഫില്ലിങ് നടത്തുക. അറിയിപ്പുകളെല്ലാം വെബ്സൈറ്റ് വഴി മാത്രം. ഒരു വിവരവും വിദ്യാർഥിയെ നേരിട്ട് അറിയിക്കില്ല. പുതിയ അറിയിപ്പുകൾക്കായി എംസിസി വെബ്സൈറ്റ് ഇടയ്ക്കിടെ നോക്കുക. ഫോൺ: 0120-4073500, adgme@nic.in. പണം സംബന്ധിച്ച കാര്യങ്ങൾക്കു financemcc@lifecarehll.com.
സീറ്റുകൾ ഏതെല്ലാം?
ഇനിപ്പറയുന്ന സീറ്റുകളിലെ പ്രവേശനത്തിനാണ് കേന്ദ്ര കൗൺസലിങ്:
∙ 15% ഓൾ ഇന്ത്യ ക്വോട്ട– എംബിബിഎസ്, ബിഡിഎസ്– സംസ്ഥാന സീറ്റുകൾ
∙ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി– എംബിബിഎസ്, ബിഡിഎസ്, 100%
∙ എയിംസ് സ്ഥാപനങ്ങൾ – എംബിബിഎസ്, 100%
∙ ജിപ്മെർ (പുതുച്ചേരി, കാരയ്ക്കൽ)– 100% (തനതു നിബന്ധനകൾ)
∙ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി– 100% (തനതു നിബന്ധനകൾ)
∙ കേന്ദ്രസർവകലാശാലകളിലെ 15% ഓൾ ഇന്ത്യ ക്വോട്ടയും 85% സംസ്ഥാന ക്വോട്ടയും (ലേഡി ഹാർഡിഞ്ച്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാനാ ആസാദ്, മൗലാനാ ഡെന്റൽ, ജാമിയ മില്ലിയ ഡെന്റൽ, വർധമാൻ മഹാവീർ ആൻഡ് സഫ്ദർ ജങ്, വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട്, റാം മനോഹർ ലോഹ്യ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഡെന്റൽ)
∙ കൽപിത സർവകലാശാലകൾ –100%
∙ ഇഎസ്ഐസി –100%
∙ എഎഫ്എംസി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ മാത്രം
∙ ബിഎസ്‌സി നഴ്സിങ് – (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഇന്ദ്രപ്രസ്ഥ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടുകളും) – വർധമാൻ മഹാവീർ, റാംമനോഹർ ലോഹ്യ, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഡൽഹി, ലേഡി ഹാർഡിഞ്ച്, അമൃത കൗർ, ഭോപാൽ നഴ്സിങ് കോളജ്, ബനാറസ് ഹിന്ദു നഴ്സിങ് എന്നിവ ഉൾപ്പെടും.
∙ ഇൻഷുർ ചെയ്തവരുടെ മക്കൾക്കുള്ള ക്വോട്ടയിലേക്ക് ഇഎസ്ഐസി കോളജുകളിൽ വിദ്യാർഥികളുടെ സ്വദേശം നോക്കാതെ എംസിസി സീറ്റ് അലോട്ട് ചെയ്യും. ഇതിലെ സീറ്റുകൾ: എംബിബിഎസ്–466. ബിഡിഎസ്–28, നഴ്സിങ്–60.