വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി എംബിബിഎസ് സ്വപ്നവുമായി വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ വർധിച്ചുവരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് ഒട്ടേറെ

വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി എംബിബിഎസ് സ്വപ്നവുമായി വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ വർധിച്ചുവരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി എംബിബിഎസ് സ്വപ്നവുമായി വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ വർധിച്ചുവരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി  എംബിബിഎസ് സ്വപ്നവുമായി വിദേശത്തേയ്ക്ക് പറക്കുന്ന  ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ വർധിച്ചുവരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ  എംബിബിഎസ് പഠനം നടത്തുന്നതിന് ഒട്ടേറെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്  കനത്ത ഫീസ്, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എന്നിവയിൽ തുടങ്ങി തിരഞ്ഞെടുക്കുന്ന രാജ്യത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാത്ത സാഹചര്യം വരെ ഇന്ത്യക്കാരായ വിദ്യാർഥികളുടെ എംബിബിഎസ് സ്വപ്നത്തിന് വിലങ്ങുതടിയാകുന്നുണ്ട്.  

ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയായതുകൊണ്ടു മാത്രം തിരികെ നാട്ടിലെത്തി ഡോക്ടറായി ജോലി നേടാൻ സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. പഠനം നടത്തിയ രാജ്യത്തു തന്നെ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ പലയിടങ്ങളിലും ഭാഷാ പഠനം അടക്കമുള്ള കടമ്പകൾ കടക്കണം. വിദേശരാജ്യങ്ങളിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ വിദ്യാർഥികൾക്ക് ഇന്ത്യയിലെത്തി ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിന് നാഷണൽ മെഡിക്കൽ കമ്മീഷൻ  (എൻഎംസി) വ്യക്തമായ മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

വിദേശരാജ്യങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ ഡോക്ടറായി പെർമനന്റ് രജിസ്ട്രേഷൻ നേടണമെങ്കിൽ തിരഞ്ഞെടുത്ത വിദേശ എംബിബിഎസ് പ്രോഗ്രാമിന് ചുരുങ്ങിയത് 54 മാസത്തെ ദൈർഘ്യം ഉണ്ടായിരിക്കണം. ഒരു വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിൽ തന്നെ ചുരുങ്ങിയത് 12 മാസം നീണ്ട ഇന്റേൺഷിപ്പ് നടത്തിയിരിക്കണം എന്നതാണ് മറ്റൊരു മാനദണ്ഡം. ഇംഗ്ലീഷ് ഭാഷയിൽ തന്നെ മെഡിക്കൽ പഠനം പൂർത്തിയാക്കി ഡിഗ്രി നേടിയിരിക്കണം. മെഡിക്കൽ കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങളിലെ ഷെഡ്യൂൾ 1ൽ  പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം പഠിച്ചിരിക്കണം.
വിദേശത്ത് എംബിബിഎസ് പഠിച്ച വിദ്യാർഥികൾ അതത് പ്രഫഷണൽ റെഗുലേറ്ററി ബോഡിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ മെഡിക്കൽ ബിരുദം നേടിയ രാജ്യത്ത്, ആ രാജ്യത്തെ പൗരന്മാർക്ക് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിന് തത്തുല്യമായ ലൈസൻസ് നേടാൻ യോഗ്യതയുള്ളവരായിരിക്കണം. കമ്മീഷനിൽ അപേക്ഷിച്ചതിന് ശേഷം കുറഞ്ഞത് പന്ത്രണ്ട് മാസക്കാലം ഇന്ത്യയിൽ സൂപ്പർവൈസ്ഡ് ഇൻ്റേൺഷിപ്പ് നടത്തിയിരിക്കണം. ഇതിനുപുറമേ നാഷണൽ എക്സിറ്റ് ടെസ്റ്റോ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന മറ്റ് ടെസ്റ്റുകളോ വിജയിച്ചിരിക്കണം എന്നും മാനദണ്ഡങ്ങളിൽ പറയുന്നു. 

വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടും ഇന്ത്യയിൽ ജോലി നേടുന്നതിനുള്ള ഈ മാനദണ്ഡങ്ങൾ പാലിക്കാനോ പരീക്ഷകൾ വിജയിക്കാനോ സാധിക്കാതെ വരുന്നതു മൂലം നാട്ടിൽ ഡോക്ടറാവുക എന്ന സ്വപ്നം സഫലീകരിക്കാനാവാതെ വിഷമിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വിദേശത്തുതന്നെ ഇന്ത്യൻ എംബിബിഎസ് കോഴ്സിന്‍റെ അതേ നിലവാരത്തിൽ, താരതമ്യേന കുറഞ്ഞ ചിലവിൽ, പഠനം പൂർത്തിയാക്കാനുമുള്ള അവസരം തുറന്നു വയ്ക്കുകയാണ് ഏഷ്യയുടെ തെക്കു കിഴക്കൻ മേഖലയിൽ, ഓസ്ട്രേലിയക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഈസ്റ്റ് ടിമോർ എന്ന രാജ്യം.

ഈസ്റ്റ് ടിമോറിൽ എംബിബിഎസ്  പഠനം നടത്തുന്നതിന്റെ ഗുണഫലങ്ങൾ ഏറെയാണ്. ഇന്ത്യയിലെ എംബിബിഎസ് പഠനവുമായുള്ള സമാനതകളാണ് അക്കൂട്ടത്തിൽ എടുത്തുപറയേണ്ടത്. എയിംസ് ഡൽഹിയുടെ അതേ സിലബസും പുസ്തകങ്ങളും പിന്തുടരുന്നു എന്നതാണ് അതിൽ പ്രധാനം. അതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരികെയെത്തി മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പരീക്ഷകൾ വളരെ എളുപ്പത്തിൽ പാസാകാൻ സാധിക്കുന്നു. നാലര വർഷം നീണ്ടുനിൽക്കുന്ന പഠനകാലയളവിൽ മൂന്നാം വർഷം മുതൽ ഇത്തരം പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Representative Image. Photo Credit : Iurii-krasilniko / iStockPhoto.com

കഡാവറുകൾ ഉപയോഗിച്ചു തന്നെ നടത്തുന്ന പ്രാക്ടിക്കൽ സെഷനുകളാണ് മറ്റൊരു മേന്മ. മികച്ച ഹോസ്പിറ്റലുകളിലോ ക്ലിനിക്കുകളിലോ നേരിട്ട് പരിശീലനം നേടാനും അവസരം ഒരുങ്ങുന്നു. തിയറി ക്ലാസുകളിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പാഠ്യപദ്ധതി  ഓരോ വിഷയത്തെയും കുറിച്ച് കൃത്യമായ ഗ്രാഹ്യം പഠന സമയത്ത് തന്നെ വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പിനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. ടിമോർ ഈസ്റ്റിൽ തന്നെ എൻഎംസി മാനദണ്ഡങ്ങൾക്ക് അനുസൃതമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നുണ്ട്. യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലെ ടിമോർ ഈസ്റ്റിൽ എംബിബിഎസ് പഠനം നടത്തുന്നവർക്ക് അവിടെത്തന്നെ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് അധികമായി ഭാഷ പഠിക്കേണ്ടി വരുന്നില്ല.  

ADVERTISEMENT

മറ്റു വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈസ്റ്റ് ടിമോറിൽ എംബിബിഎസ് പഠനം പൂർത്തിയാക്കാൻ കുറഞ്ഞ ചിലവ് മാത്രമേ വേണ്ടിവരുന്നുള്ളൂ. പല ഇംഗ്ലീഷ് രാജ്യങ്ങളിലും പഠനത്തിന് 50 ലക്ഷം വരെ പ്രതിവർഷ ഫീസ് നൽകേണ്ടി വരുന്നത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ ഈസ്റ്റ് ടിമോറിൽ എംബിബിഎസ് പഠനം പൂർത്തിയാക്കാൻ 14 മുതൽ 25 ലക്ഷം രൂപ വരെ മാത്രമേ ഫീസിനത്തിൽ ചിലവ് വരുന്നുള്ളൂ. താമസം ഭക്ഷണം എന്നിവയടക്കമുള്ള പ്രതിമാസ ചിലവുകളും ഏതാണ്ട് ഇന്ത്യയിലേതിനു സമാനമാണ്. ഗുണനിലവാരം ഉറപ്പു നൽകുന്ന എംബിബിഎസ് വിദ്യാഭ്യാസത്തിനൊപ്പം ഈസ്റ്റ് ടിമോറിലേക്ക് ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റു പ്രധാന ഘടകങ്ങൾ ഇവയാണ്. വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകർ ഉണ്ടെന്നത് പഠനം സുഗമമാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കുന്നു.

∙ ഇന്ത്യൻ എംബിബിഎസ് പോലെ ആഗോളതല അംഗീകാരവും സാധ്യതകളും"
∙ ഇന്ത്യൻ മാനേജ്മെൻ്റുമായുള്ള അക്കാദമിക് പങ്കാളിത്തം
∙ ഇന്ത്യയിലേതിനു സമാനമായ രോഗ മാതൃകയുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
∙  സമഗ്രമായ പഠനം, ഗവേഷണം എന്നിവയിൽ  ഈസ്റ്റ് ടിമോർ മികവിന്റെ മാതൃക വാഗ്ദാനം ചെയ്യുന്നു
∙ തനത് ഇന്ത്യൻ, ജെയിൻ ശൈലിയിലുള്ള ഭക്ഷണരീതി
∙ സാംസ്കാരിക സമ്പന്നത പുലർത്തുന്ന ഇൗസ്റ്റ് ടിമോറിലെ സൗഹാർദ്ദപരമായ അന്തരീക്ഷം
∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ അമ്പതാം സ്ഥാനത്ത് ഈസ്റ്റ് ടിമോർ  ഉണ്ട്. ഇതിനുപുറമേ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് ഫ്രീ വിസ ആണെന്നതും മേന്മയാണ്.
∙ അഞ്ചുവർഷത്തിനുശേഷം പെർമനൻ്റ് റസിഡൻസി പെർമിറ്റും 10 വർഷത്തെ താമസത്തിനുശേഷം പൗരത്വത്തിനുള്ള യോഗ്യതയും നേടാം.
സന്ദർശിക്കുക : https://www.vistosglobal.co.in/
വിളിക്കുക : 7909177797
ഇ – മെയിൽ : register@mbbsadmissions.com

English Summary:

MBBS in East Timor: Your Affordable Pathway to a Global Medical Career

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT