സംസ്ഥാനത്ത് നാല് ഐടിഐ കൂടി; തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാല് ഐടിഐകൾ ആരംഭിക്കാൻ ‌മന്ത്രിസഭായോഗം തീരുമാനിച്ചു. ചാല (തിരുവനന്തപുരം) , പീച്ചി (തൃശൂർ), നാഗലശേരി (പാലക്കാട്), എടപ്പാൾ (മലപ്പുറം) എന്നിവിടങ്ങളിലാണിത്. ഇവിടെ 60 സ്ഥിരം തസ്തികയിലേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് നാല് ഐടിഐ കൂടി; തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാല് ഐടിഐകൾ ആരംഭിക്കാൻ ‌മന്ത്രിസഭായോഗം തീരുമാനിച്ചു. ചാല (തിരുവനന്തപുരം) , പീച്ചി (തൃശൂർ), നാഗലശേരി (പാലക്കാട്), എടപ്പാൾ (മലപ്പുറം) എന്നിവിടങ്ങളിലാണിത്. ഇവിടെ 60 സ്ഥിരം തസ്തികയിലേക്കുള്ള നിയമനം നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനർവിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലാർക്കുമാരുടെ സ്ഥിരം തസ്തിക പുതുതായി സൃഷ്ടിക്കും 4 വീതം വാച്ച്മാൻമാരെയും സ്വീപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

വിവിധ കേന്ദ്രങ്ങളിലെ കോഴ്സുകൾ
നാഗലശേരി – ആഡിറ്റിവ് മാനുഫാക്ചറിങ് ടെക്നിഷ്യൻ (3D പ്രിന്റിങ്), കംപ്യൂട്ടർ എയ്‌ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി
∙ എടപ്പാൾ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, മെക്കാനിക് മോട്ടർ വെഹിക്കിൾ, സോളർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
∙ പീച്ചി – ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ
∙ ചാല – ആഡിറ്റിവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്), ഇൻഡസ്ട്രിയൽ റോബട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്, വെൽഡർ. (ആറ്റിങ്ങൽ ഐടിഐയിൽ നിന്നു 2 യൂണിറ്റ് ഇവിടേക്കു മാറ്റും)

ADVERTISEMENT

ഓപ്പൺ സ്കൂൾ ഹയർസെക്കൻഡറി പ്രവേശനം: തീയതി നീട്ടി
തിരുവനന്തപുരം ∙ ഓപ്പൺ സ്കൂൾ (സ്കോൾ കേരള) ഹയർസെക്കൻഡറി പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ 18 വരെയും 60 രൂപ പിഴയോടെ 20 വരെയും റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ www.scolekerala.org ൽ. റജിസ്റ്റർ ചെയ്തവർ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫിസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.

ബിഎസ്‌സി നഴ്സിങ് മൂന്നാം ഘട്ട അലോട്മെന്റായി
തിരുവനന്തപുരം ∙ ബിഎസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നു ഫീ പേയ്മെന്റ് സ്ലിപ് പ്രിന്റ് എടുത്ത് ഫെഡറൽ ബാങ്കിന്റെ ശാഖയിലോ ഓൺലൈനായോ നാളെയ്ക്കകം ഫീസ് അടയ്ക്കണം. തുടർന്ന് അലോട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 20നകം അതത് കോളജുകളിൽ നേരിട്ടു പ്രവേശനം നേടണം.

ADVERTISEMENT

ഡിഎൽഎഡ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷാ ഫലം www.pareekshabhavan.kerala.gov.in വെബ്സൈറ്റിൽ

 പരീക്ഷ ഇന്നു തീരും: ഓണാവധി നാളെ മുതൽ
തിരുവനന്തപുരം ∙ സ്കൂളുകളിലെ ഓണപ്പരീക്ഷയ്ക്ക് ഇന്ന് സമാപനം. നാളെ ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. പരീക്ഷാ ദിനങ്ങളിൽ പ്രാദേശിക അവധിയുണ്ടായിരുന്ന തിരുവനന്തപുരത്തെ സ്കൂളുകളിൽ ആ ദിവസത്തെ പരീക്ഷ പുതിയ ചോദ്യപ്പേപ്പർ അടിസ്ഥാനമാക്കി നാളെ നടക്കും. ഓണാവധിക്ക് ശേഷം 23ന് സ്കൂളുകൾ തുറക്കും

ADVERTISEMENT

പിജി ഡെന്റൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ പിജി ഡെന്റൽ കോഴ്സിലേക്കുള്ള മൂന്നാം റൗണ്ട് കേന്ദ്രീകൃത അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ കോളജുകളിൽ നികത്തും. അലോട്മെന്റ് / സാധ്യത / യോഗ്യത ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ ഇന്നു മുതൽ 14ന് 12 മണി വരെ അതത് കോളജുകളിൽ ബന്ധപ്പെടണം. വിശദ വിവരം www.cee.kerala.gov.in