4 വർഷ ബിരുദം: കാലിക്കറ്റിൽ പരീക്ഷാ ഫീസിൽ വൻ വർധന
തേഞ്ഞിപ്പലം (മലപ്പുറം) ∙ കാലിക്കറ്റ് സർവകലാശാലയിൽ 4 വർഷ ബിരുദ പ്രോഗ്രാമിലെ പരീക്ഷയ്ക്കും സർട്ടിഫിക്കറ്റിനും ഫീസ് കുത്തനെ കൂട്ടി. 3 വർഷ ബിരുദത്തെ അപേക്ഷിച്ച് 50–200 % വരെയാണു വർധന. വർഷം 5% വർധനയെന്ന പഴയ തീരുമാനം കാറ്റിൽപറത്തിയാണു പുതിയ ഫീസ് വർധന. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും

തേഞ്ഞിപ്പലം (മലപ്പുറം) ∙ കാലിക്കറ്റ് സർവകലാശാലയിൽ 4 വർഷ ബിരുദ പ്രോഗ്രാമിലെ പരീക്ഷയ്ക്കും സർട്ടിഫിക്കറ്റിനും ഫീസ് കുത്തനെ കൂട്ടി. 3 വർഷ ബിരുദത്തെ അപേക്ഷിച്ച് 50–200 % വരെയാണു വർധന. വർഷം 5% വർധനയെന്ന പഴയ തീരുമാനം കാറ്റിൽപറത്തിയാണു പുതിയ ഫീസ് വർധന. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും മാർഗരേഖ അനുസരിച്ച് സിൻഡിക്കറ്റ് ഉപസമിതി പഠിച്ചു സമർപ്പിച്ച ശുപാർശ അനുസരിച്ചാണു ഫീസ് വർധന.
റഗുലർ– സപ്ലിമെന്ററി തിയറി പരീക്ഷയുടെ ഓരോ പേപ്പറിനും ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്ക് 840 രൂപയാണു പുതിയ ഫീസ്. മുൻപത്തെ ഫീസ് 735 രൂപ. ഉത്തരക്കടലാസ് പകർപ്പിന് ഇനി 240 രൂപ അടയ്ക്കണം. മുൻപ് 190 രൂപയായിരുന്നു. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് ഒരു പേപ്പറിന് 110 രൂപയാണു പുതിയ നിരക്ക്. മുൻ നിരക്ക് 70 രൂപ. 1,3,5,7 സെമസ്റ്റർ തിയറി പരീക്ഷയ്ക്ക് ഓരോ പേപ്പറിനും ഇനി 150 രൂപ അടയ്ക്കണം. 2,4,6,8 സെമസ്റ്റർ പരീക്ഷകൾക്ക് ഓരോ പേപ്പറിനും 180 രൂപയാണ് പുതുക്കിയ ഫീസ്. ഇവയ്ക്കു മുൻപ് 50 രൂപയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷയുടെ ഓരോ പേപ്പറിനും ഇനി 200 രൂപയാണു ഫീസ്. ഇംപ്രൂവ്മെന്റ് പേപ്പറിന് 250 രൂപ ഫീസ് അടയ്ക്കണം. മുൻപ് 95 രൂപ മതിയായിരുന്നു.