ബി.എസ്. വാരിയർ ∙ ബയോടെക്നോളജി ഗവേഷണത്തിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ബയോടെക്നോളജി വകുപ്പു വഴി ന‌ടപ്പാക്കുന്ന പദ്ധതിയാണ് ബയോകെയർ (BioCARe : Biotechnology Career Advancement and Re-Orientation). പദ്ധതിയുടെ കാലാവധി 3 വർഷം. അപേക്ഷ ഡിസംബർ 1 വരെ. 55 വയസ്സു കവിയരുത്. സ്ഥിരമോ താൽക്കാലികമോ ആയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോടെക്നോളജി ഗവേഷണത്തിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ബയോടെക്നോളജി വകുപ്പു വഴി ന‌ടപ്പാക്കുന്ന പദ്ധതിയാണ് ബയോകെയർ (BioCARe : Biotechnology Career Advancement and Re-Orientation). പദ്ധതിയുടെ കാലാവധി 3 വർഷം. അപേക്ഷ ഡിസംബർ 1 വരെ. 55 വയസ്സു കവിയരുത്. സ്ഥിരമോ താൽക്കാലികമോ ആയ ജോലി ഉണ്ടായിരിക്കരുത്. താൽക്കാലിക ജോലിക്കാർക്ക് അപേക്ഷിക്കാം. പ്രോജക്ട് അനുവദിച്ചുകിട്ടിയാൽ ജോലി ഉപേക്ഷിക്കണം. മുൻപ് ഗവേഷണത്തിന് സർക്കാർ സഹായധനം കിട്ടിയിട്ടുള്ളവരും വനിതകൾക്കുള്ള സർക്കാർ പദ്ധതിയിൽ സഹായം നേടിയിട്ടുള്ളവരും അപേക്ഷിക്കേണ്ട.

യോഗ്യതയും സഹായധനവും
കാറ്റഗറി –1
യോഗ്യത: ജീവശാസ്ത്രത്തിലോ ബന്ധപ്പെട്ട മേഖലയിലോ ഇന്റർഡിസിപ്ലിനറി സയൻസിലോ പിഎച്ച്ഡി / എംഡി / എംഡിഎസ്/ എംവിഎസ്‌സി
റിസർച് ഗ്രാന്റ്: 75,000 രൂപ പ്രതിമാസ ഫെലോഷിപ് ഉൾപ്പെടെ പരമാവധി 60 ലക്ഷം രൂപ.

ADVERTISEMENT

കാറ്റഗറി –2
യോഗ്യത: ബയോടെക്നോളജിയിലോ ബന്ധപ്പെട്ട മേഖലയിലോ ടെക്/ എംഫാം / തുല്യബിരുദം.
റിസർച് ഗ്രാന്റ്: 58,000 രൂപ പ്രതിമാസ ഫെലോഷിപ് ഉൾപ്പെടെ പരമാവധി 40 ലക്ഷം രൂപ. 

ഗവേഷണ വിഷയങ്ങൾ
1) അനിമൽ ആൻഡ് മറൈൻ ബയോടെക്നോളജി
2) ബയോ എൻജിനീയറിങ് ആൻഡ് ബയോ മെറ്റീരിയൽസ്
3) മെ‍ഡിക്കൽ ബയോടെക്നോളജി
4) എൻവയൺമെന്റൽ ബയോടെക്നോളജി
5) പ്ലാന്റ് ആൻഡ് അഗ്രികൾചറൽ ബയോടെക്നോളജി
(ഓരോ വിഷയത്തിലെയും അനുബന്ധ മേഖലകളും പരിഗണിക്കും)

ADVERTISEMENT

മറ്റു വിവരങ്ങൾ
ഗവേഷണം ന‌ടത്താനുദ്ദേശിക്കുന്ന സ്ഥാപനവും മെന്ററെ സംബന്ധിച്ച വിവരങ്ങളും അപേക്ഷയിൽ സൂചിപ്പിക്കണം. സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ളയാളായിരിക്കണം മെന്റർ. അപേക്ഷകയുടെ ഭർത്താവോ ബന്ധുവോ ആകരുത്. മെന്ററുടെ ഗവേഷണത്തിന്റെ തുടർച്ചയാകരുതു പദ്ധതി. ഈ പദ്ധതി പിഎച്ച്ഡി പഠനത്തിന്റെ ഭാഗമാക്കിക്കൂടാ. ഏതെങ്കിലും ഫെലോഷിപ് കിട്ടിക്കൊണ്ടിരിക്കുന്നവരെ അതുപേക്ഷിച്ചിട്ടേ ഇതിൽ ചേരാൻ അനുവദിക്കൂ. 

വിദഗ്ധസമിതി പ്രാഥമിക സിലക്‌ഷൻ നടത്തും. തുടർന്ന് സമിതിയുടെ മുൻപിൽ ഗവേഷണപദ്ധതി വിശദീകരിക്കണം. അർഹതയുള്ള പദ്ധതികൾ അംഗീകരിച്ച് ഉത്തരവു നൽകും. 45 ദിവസത്തിനകം ഗവേഷണം തുടങ്ങണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും DBT-HRD-PMU, Regional Centre for Biotechnology, Faridabad- 121 001; ഫോൺ :0129-2848535, biocare.dbt@rcb.res.in. വെബ് : https://dbtindia.gov.inലെ ‘ലേറ്റസ്റ്റ് അനൗൺസ്മെന്റ്: ലിങ്ക്.

English Summary:

Don't Miss Out! BioCARe Scheme Offering ₹40-60 Lakh Grants for Women Researchers