നിപ്മറിൽ ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്
ഇരിങ്ങാലക്കുട (തൃശൂർ) ∙ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്. കൃത്രിമ

സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്.
കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങളുടെ നിർമാണം, ഗുണമേന്മാ നിർണയം എന്നിവ സംബന്ധിച്ചാണു പഠനം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരള ആരോഗ്യ സർവകലാശാലയ്ക്കാണ്.ആരോഗ്യരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള പ്രഫഷനൽ ബിരുദമാണ് ബിപിഒ. പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. എൽബിഎസിനാണ് അഡ്മിഷൻ ചുമതല. ഒരു ബാച്ചിൽ 20 സീറ്റ്. പ്ലസ്ടുവിനു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കും പാരാമെഡിക്കൽ പ്രോഗ്രാമുകളിലേക്ക് എൽബിഎസ് വഴി റജിസ്റ്റർ ചെയ്തവർക്കും ഓപ്ഷൻ നൽകാം.