പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വ്യത്യസ്ത ദിവസങ്ങളിൽ
തിരുവനന്തപുരം ∙ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇത്തവണ ഒരുമിച്ചല്ല. രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ പ്ലസ് വൺ പരീക്ഷയ്ക്കൊപ്പം അതേ ടൈംടേബിൾ അനുസരിച്ച് നടക്കുന്നതിനാലാണിത്. ഇതോടെ ഈ വർഷത്തെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ 18 ദിവസമായിട്ടാകും നടക്കുക. മുൻ വർഷങ്ങളിൽ

തിരുവനന്തപുരം ∙ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇത്തവണ ഒരുമിച്ചല്ല. രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ പ്ലസ് വൺ പരീക്ഷയ്ക്കൊപ്പം അതേ ടൈംടേബിൾ അനുസരിച്ച് നടക്കുന്നതിനാലാണിത്.
ഇതോടെ ഈ വർഷത്തെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ 18 ദിവസമായിട്ടാകും നടക്കുക. മുൻ വർഷങ്ങളിൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ അധ്യയനവർഷത്തിന്റെ പകുതിയോടെയാണു നടത്തിയിരുന്നത്. ഇത്തവണ ഹയർസെക്കൻഡറി പരീക്ഷകളെല്ലാം ഉച്ചയ്ക്കു ശേഷം നടത്തുന്നതിനെതിരെയും പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണു പരാതി.
വിഎച്ച്എസ്ഇയിൽ രണ്ടാം വർഷ വൊക്കേഷനൽ പ്രായോഗിക പരീക്ഷ ജനുവരി 15 മുതൽ ഫെബ്രുവരി 24 വരെയും രണ്ടാം വർഷ നോൺ വൊക്കേഷനൽ പ്രായോഗിക പരീക്ഷ ജനുവരി 22 മുതൽ ഫെബ്രുവരി 14 വരെയുമാണ്. എസ്എസ്‌എൽസി മോഡൽ പരീക്ഷകൾ ജനുവരി മുതൽ ആരംഭിക്കും. ഐടി മോഡൽ പരീക്ഷ ജനുവരി 20 മുതൽ 30 വരെയും എഴുത്തു പരീക്ഷയുടെ മോഡൽ ഫെബ്രുവരി 17 മുതൽ 21 വരെയും നടത്തും. ഹയർസെക്കൻഡറി ഫലപ്രഖ്യാപനം എസ്എസ്എൽസി ഫലത്തിനു പിന്നാലെ മേയിൽ നടക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 11 മുതലാണ്. ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനു ശേഷം പ്ലസ്ടു മൂല്യനിർണയവും നടക്കും.