ഹയർസെക്കൻഡറി പരീക്ഷ സമയക്രമത്തിനെതിരെ അധ്യാപകസംഘടനകൾ
ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിനെതിരെ അധ്യാപകസംഘടനകൾ രംഗത്ത്. ഏറെ പ്രാധാന്യമുള്ള ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് 3 മുതൽ 29 വരെ ഉച്ചയ്ക്കു ശേഷം നടത്തുന്ന രീതിയിൽ പുറത്തിറക്കിയ ടൈംടേബിൾ പുനഃപരിശോധിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ് എസ്ടിഎ), എയ്ഡഡ്

ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിനെതിരെ അധ്യാപകസംഘടനകൾ രംഗത്ത്. ഏറെ പ്രാധാന്യമുള്ള ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് 3 മുതൽ 29 വരെ ഉച്ചയ്ക്കു ശേഷം നടത്തുന്ന രീതിയിൽ പുറത്തിറക്കിയ ടൈംടേബിൾ പുനഃപരിശോധിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ് എസ്ടിഎ), എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടു.
മാർച്ച് ആദ്യവാരം റമസാൻ വ്രതം ആരംഭിക്കുന്നതിനാൽ മൂന്നു മണിക്കൂറോളം നീളുന്ന ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്കു ശേഷം നടത്തുന്നത് നോമ്പ് ആചരിക്കുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കും. ദേശീയ മത്സരപ്പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കു മികച്ച രീതിയിൽ പരീക്ഷയെഴുതാൻ കഴിയാതെവരുന്ന സാഹചര്യം ഒഴിവാക്കണം. പരീക്ഷാസമയം രാവിലെ ക്രമീകരിക്കണമെന്നും ശനിയാഴ്ചകളിൽ ക്രമീകരിച്ചിരിക്കുന്ന പരീക്ഷകൾ ചില വിഭാഗം കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അതു പരിഹരിക്കണമെന്നും എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ ആവശ്യപ്പെട്ടു.
മാർച്ചിലെ കൊടുംവേനലിൽ ഉച്ചയ്ക്കു ശേഷം സ്കൂളിലെത്തി പരീക്ഷയെഴുതുന്നത് വിദ്യാർഥികളെ വലയ്ക്കുമെന്നും പരീക്ഷകൾ രാവിലെതന്നെ നടത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞു നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ശേഖരിച്ച് വെവ്വേറെ പാക്കറ്റുകളിലാക്കി അയയ്ക്കുന്നതു വെല്ലുവിളിയാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരക്കടലാസ് പോസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.