പണ്ടുകാലം മുതൽ ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് ഇംഗ്ലണ്ടിലായതിനാൽ വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ പലരും യുകെയ്ക്ക് പ്രഥമ പരിഗണന നൽക്കാറുണ്ട്. ആദ്യകാലം മുതൽ ഉദാരമനസ്സോടെ വിദ്യാർഥികളെ സ്വീകരിച്ച യുകെ സർക്കാരിന്റെ നയം ഏതൊരു വിദ്യാർഥിയുടെയും വിദേശ പഠനത്തിനുള്ള ഇഷ്ടയിടമായി യുകെയെ മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടുകാലം മുതൽ ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് ഇംഗ്ലണ്ടിലായതിനാൽ വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ പലരും യുകെയ്ക്ക് പ്രഥമ പരിഗണന നൽക്കാറുണ്ട്. ആദ്യകാലം മുതൽ ഉദാരമനസ്സോടെ വിദ്യാർഥികളെ സ്വീകരിച്ച യുകെ സർക്കാരിന്റെ നയം ഏതൊരു വിദ്യാർഥിയുടെയും വിദേശ പഠനത്തിനുള്ള ഇഷ്ടയിടമായി യുകെയെ മാറ്റി. നൂറ്റിനൽപത് കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ യുകെയുടെ സമ്പദ്‌വ്യവസ്ഥ വളരെ വലുതാണ്. കണക്കിന്റെ കാര്യത്തിൽ മൂന്ന് ട്രില്യൺ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയിൽ ഏതു രംഗത്തും അവസരങ്ങളുണ്ടെന്നു കരുതുന്നത് ശരിയല്ല. 

മറ്റു രാജ്യങ്ങളിൽ രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കാൻ പ്രതിവർഷം എട്ടു ലക്ഷം രൂപ ട്യൂഷൻ ഫീസ് ഇനത്തിൽ ചെലവാകുമ്പോൾ,  ഒരു വർഷം കൊണ്ട് അതേ തുകയ്ക്ക് മാസ്റ്റർ ബിരുദം നേടാനുള്ള സൗകര്യം യുകെ ഒരുക്കുന്നു. മൂന്നു ട്രില്യൻ മുല്യമുളള സമ്പദ്‌വ്യവസ്ഥയുടെ ഭൂരിപക്ഷവും ബാങ്കിങ് – ഫിനാൻസ് മേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. ലോകത്തെ മുൻനിര ബാങ്കുകളുടെയും ആസ്ഥാനം യുകെയിൽ ആയതിന്റെ കാര്യവും മറ്റൊന്നല്ല. സർക്കാരുകൾ‍ മാറി വരുന്നത നുസരിച്ച് കുടിയേറ്റ നയത്തിലും മാറ്റങ്ങൾ എപ്പോഴും സംഭവിക്കാം. സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം അവസരങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതാണ് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടത്.                   

ADVERTISEMENT

രാജ്യം കുടിയേറ്റ നിയമം ഉദാരമാക്കിയാൽ ആ രാജ്യത്തേക്ക് ഒഴുക്കു കൂടുന്നത് സ്വാഭാവികം. ബാങ്കിങ് – ഫിനാൻസ് മേഖലയിൽ അധിഷ്ഠതമായ യുകെയിൽ ആ മേഖയിൽനിന്നുള്ള ധാരാളം വ്യക്തികൾ ജോലി ചെയ്യുന്നത് അവസരങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണമാകാറുണ്ട്. ഫലത്തിൽ യുകെയിൽ തൊഴിൽസാധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ടെത്തി പഠിക്കുകയാണു വേണ്ടത്. ഉദാഹരണത്തിന്, ഒരാൾ എംബിഎ കഴിഞ്ഞ് യുകെയിൽ ജോലി തിരഞ്ഞാൽ അത്ര പെട്ടെന്നു ലഭിക്കാൻ സാധ്യത കുറവാണ്. കാരണം, സ്വദേശീയരായ ധാരാളം എംബിഎ ബിരുദധാരികളുമായി മൽസരിച്ചു നല്ലൊരു ജോലി നേടുക എളുപ്പമല്ലല്ലോ? അങ്ങനെ വരുമ്പോൾ പരമ്പരാഗത മേഖലകൾ വിട്ട് അവസരങ്ങളുള്ള പുതിയ മേഖലകൾ കണ്ടെത്തി ബുദ്ധിപൂർവം ചുവടുറപ്പിക്കുകയാണു വേണ്ടത്. എൻജിനീയറിങ്ങിനൊപ്പം എംബിഎ കൂടി എടുത്താൽ സാധ്യത വളരെ കൂടുതലാണ്. കാരണം, ഏതൊരു മേഖലയിലും ടെക്–മാനേജ്മെന്റ് നൈപുണ്യമുളളവരെ എപ്പോഴും ആവശ്യമുണ്ടാകും. യുകെയിൽ എപ്പോഴും സാധ്യതയുള്ള മേഖലയാണ് ആരോഗ്യരംഗം. ഒരു മേഖലയിൽ അവസരമില്ലെന്നു കരുതി യുകെ സമ്പദ്‌വ്യവസ്ഥയെയും സർവകലാശാലകളെയും കുറച്ചു കാണേണ്ടയെന്ന് സാരം.
വിഡിയോ

English Summary:

Study in the UK: Unveiling Opportunities & Navigating Challenges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT