ലോജിസ്റ്റിക്സിലെ ശോഭനഭാവിക്കായി പഠിക്കാം പോളണ്ടില്‍
പോളണ്ടിനെപ്പറ്റി കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷര്‍ട്ടിലെ തട്ടു പൊളിപ്പന്‍ ക്യാപ്‌ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യന്‍ രാജ്യം നമുക്കു ചിരപരിചിതമാണ്. എന്നാല്‍, ലോജിസ്‌റ്റിക്‌സില്‍ ഒരു മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലേക്കും

പോളണ്ടിനെപ്പറ്റി കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷര്‍ട്ടിലെ തട്ടു പൊളിപ്പന്‍ ക്യാപ്‌ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യന്‍ രാജ്യം നമുക്കു ചിരപരിചിതമാണ്. എന്നാല്‍, ലോജിസ്‌റ്റിക്‌സില്‍ ഒരു മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച അവസരങ്ങള്‍ ഒരുക്കുന്ന രാജ്യമാണ് പോളണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല.
യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഒത്ത നടുക്കായുള്ള പോളണ്ടിന്റെ കിടപ്പാണ് ഇതിനെ വളരെ മികച്ച ഒരു ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളില്‍നിന്നെല്ലാം ഏതാണ്ട് ഒരേ ദൂരത്തിലാണ് പോളണ്ട് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്‌ത്രപരമായ ഈ അനുകൂല സാഹചര്യം ഒട്ടേറെ ലോജിസ്‌റ്റിക്‌സ് സാധ്യതകള്‍ പോളണ്ടില്‍ തുറന്നിടുന്നു.
കുറഞ്ഞ ചെലവില്‍ പഠിക്കാം
ലോജിസ്‌റ്റിക്‌സിനു ലഭിക്കുന്ന ഈ പ്രാധാന്യത്തിന്ു പുറമേ ജീവിതച്ചെലവാണ് പോളണ്ടിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. സ്‌കാന്‍ഡിനേവിയന്‍, നോര്‍ഡിക് രാജ്യങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് കുറവാണ് പോളണ്ട് പോലുള്ള മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേത്. കുറഞ്ഞ ട്യൂഷന്‍ ഫീസ്, മറ്റ് ചെലവുകള്‍, വലുപ്പമുളള രാജ്യം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പോളണ്ടിനെ ആരും കൊതിക്കുന്ന പഠന, കരിയര്‍ ഇടമാക്കി മാറ്റുന്നു.
ശ്രദ്ധിക്കേണ്ടത് വീസയുടെ കാര്യത്തില്‍
പോളണ്ട്,സ്ലൊവേനിയ, സ്ലൊവാക്കിയ പോലുള്ള രാജ്യങ്ങളിലേക്ക് പഠിക്കാനെത്തുന്നവര്‍ക്കു മുന്നില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് വീസ ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ്. വിഎഫ്‌എസിന്റെ വീസ സ്ലോട്ടുകള്‍ ഈ രാജ്യങ്ങള്‍ക്കു ലഭിക്കുക ബുദ്ധിമുട്ടാണ്. പല വിദ്യാര്‍ഥികളും ട്യൂഷന്‍ ഫീസ് അടച്ച ശേഷമാണ് വീസയ്‌ക്ക് ബുക്ക് ചെയ്യുന്നത്. കൂടിയ പണത്തിന് ബ്ലാക്ക് മാര്‍ക്കറ്റില്‍നിന്ന് സ്ലോട്ട് എടുക്കാമെന്ന പ്രതീക്ഷയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്.
നിര്‍ഭാഗ്യവശാല്‍ ഇതു കിട്ടാതെ വന്നാല്‍ അടച്ച ട്യൂഷന്‍ ഫീസ് റീഫണ്ട് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടും. വീസ റെഫ്യൂസല്‍ ലെറ്റര്‍ സര്‍വകലാശാലയില്‍ കൊടുത്താല്‍ മാത്രമാണ് ഇത് തിരികെ ലഭിക്കുക. ആറു മാസം വരെയൊക്കെ അടച്ച ട്യൂഷന്‍ ഫീസ് സര്‍വകലാശാലകളുടെ കയ്യിലായി പോകാന്‍ ഇതിടയാക്കും. ഇത്തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വരാമെന്നതിനാല്‍ വീസ സ്ലോട്ടിനെപ്പറ്റി വ്യക്തമായ ധാരണയുള്ള കണ്‍സൽറ്റന്റുകൾ വഴി മാത്രമേ പോളണ്ട്, സ്ലൊവേനിയ, സ്ലൊവാക്യ പോലുള്ള രാജ്യങ്ങളിലേക്കു പഠിക്കാന്‍ പോകാനായി തയാറെടുക്കാവുള്ളൂ.
ലിത്വേനിയയും ശ്രമിക്കാം
പോളണ്ടില്‍ ജോലിയും കരിയറും ലക്ഷ്യം വയ്‌ക്കുന്നവര്‍ക്ക് ഇവിടത്തെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ അയല്‍രാജ്യമായ ലിത്വേനിയയിലും ശ്രമിക്കാവുന്നതാണ്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയില്‍ നിന്ന് ലിത്വേനിയയുടെ തലസ്ഥാനമായ വില്‍നിയസിലേക്ക് ഏതാണ്ട് നാലു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താം. പോളണ്ടിന്റേതിനു സമാനമായ ഫീസും ജീവിതച്ചെലവും മാത്രമേ ലിത്വേനിയയിലും ആകുകയുള്ളൂ. മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെയൊക്കെയാകാം ട്യൂഷന്‍ ഫീസ്. ജോലി അന്വേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമൊക്കെയായി പോളണ്ടിലേക്ക് എളുപ്പം വരാനും സാധിക്കും. നല്ല ക്യുഎസ് റാങ്കിങ്ങുള്ള സര്‍വകലാശാല തിരഞ്ഞെടുത്ത് ലിത്വേനിയയില്‍ പഠിച്ചാലും ഭാവി ജീവിതം പോളണ്ടില്‍ പടുത്തുയര്‍ത്താന്‍ എളുപ്പത്തില്‍ സാധിക്കും.
പോളണ്ടിലെ കരിയർ സാധ്യതകൾ - വിദഗ്ധരോട് ചോദിക്കാം