എൻഐടി തിരുച്ചിറപ്പള്ളിയിൽ എൻഇപി 2020 കോൺക്ലേവ്: 8 വരെ റജിസ്റ്റർ ചെയ്യാം
തിരുച്ചിറപ്പള്ളി ∙എൻഐടി തിരുച്ചിറപ്പള്ളി ദേശീയ തലത്തിൽ സർവകലാശാലകൾ, കോളജുകൾ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കുമായി 10നു ഓൺലൈൻ കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 10നു എൻഐടി തിരുച്ചിറപ്പള്ളി ഡയറക്ടർ പ്രഫ. ജി.അഖില ഉദ്ഘാടനം ചെയ്യും. എൻഇഎഫ്ടി ചെയർമാനും നാക്

തിരുച്ചിറപ്പള്ളി ∙എൻഐടി തിരുച്ചിറപ്പള്ളി ദേശീയ തലത്തിൽ സർവകലാശാലകൾ, കോളജുകൾ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കുമായി 10നു ഓൺലൈൻ കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 10നു എൻഐടി തിരുച്ചിറപ്പള്ളി ഡയറക്ടർ പ്രഫ. ജി.അഖില ഉദ്ഘാടനം ചെയ്യും. എൻഇഎഫ്ടി ചെയർമാനും നാക് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ പ്രഫ. അനിൽ ഡി. സഹസ്രബുദ്ധെ, മണിപ്പാൽ യൂണിവേഴ്സിറ്റി ജിയോപൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ഡയറക്ടർ പ്രഫ. മാധവ് ദാസ് നാലപ്പാട്ട്, പ്രഫ. പ്രമോദ് കെ. നായർ (യുനെസ്കോ ചെയർ ഇൻ വൾനറബിലിറ്റി സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്), പ്രഫ. കെ.വി.ജയകുമാർ (വിസിറ്റിങ് പ്രഫസർ ആൻഡ് ഔട്ട്റീച്ച് അഡ്വൈസർ, ഐഐടി ധാർവാഡ്) പ്രഫ. വി.എൻ.രാജശേഖരൻ പിള്ള (വൈസ്-ചാൻസലർ, സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റി) എന്നിവർ സെഷനുകൾ കൈകാര്യം ചെയ്യും. എൻഐടി തിരുച്ചിറപ്പള്ളിയിലെ ഡിപ്പാർട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് അധ്യാപകരായ ഡോ.വി.കെ.കാർത്തിക, ഡോ.ആർ.മുരുകേശൻ എന്നിവരാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ 8നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ : 80782 38829. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://www.nitt.edu/home/NEP-2020-Conclave2024.pdf