ന്യൂഡൽഹി ∙ രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിനുള്ള ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി നൽകും. ഇതിന് ഉയർന്ന പരിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിനുള്ള ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി നൽകും. ഇതിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. 7.5 ലക്ഷം രൂപയ്ക്കു വരെ 75% ക്രെഡിറ്റ് ഗാരന്റി സർക്കാരായിരിക്കും നൽകുക.

8 ലക്ഷം രൂപയ്ക്കു താഴെയാണ് കുടുംബത്തിന്റെ വാർഷിക വരുമാനമെങ്കിൽ 10 ലക്ഷം രൂപയ്ക്ക് വരെ പലിശയിൽ 3% ഇളവു നൽകും. ഉദാഹരണത്തിന് 9 ശതമാനമാണ് ബാങ്കിന്റെ പലിശയെങ്കിൽ 3% കേന്ദ്രസർക്കാർ നൽകും, ബാക്കി 6% വഹിച്ചാൽ മതി. നിലവിൽ 4.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്കുള്ള പൂർണമായ പലിശയിളവിനു പുറമേയാണിത്. മിടുക്കരായ വിദ്യാർഥികൾ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക സ്ഥിതി തടസ്സമാകാതിരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ADVERTISEMENT

ഏതൊക്കെ സ്ഥാപനങ്ങൾ?
∙ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ.
∙ 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ.
∙ എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും

എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും (ഉദാ: കോളജ്, സർവകലാശാല) മേഖല തിരിച്ചുമുള്ള (ഉദാ: എൻജിനീയറിങ്, മെഡിക്കൽ) റാങ്കിങ്ങും ഇതിനായി പരിഗണിക്കും. ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും. ഇക്കൊല്ലം 860 സ്ഥാപനങ്ങൾ പരിധിയിൽ വരും. ഇതിൽ 657 എണ്ണം സർക്കാർ സ്ഥാപനങ്ങളും 203 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. 22 ലക്ഷം വിദ്യാർഥികൾ പദ്ധതിയുടെ പരിധിയിൽ വന്നേക്കും.

പലിശയിളവ് ഒരു ലക്ഷം പേർ‌ക്ക്
3% പലിശയിളവ് വർഷം ഒരു ലക്ഷം വിദ്യാർഥികൾക്കു നൽകും. 7 വർഷത്തേക്ക് 3,600 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കിവച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകൾ ഓപ്റ്റ് ചെയ്യുന്നവർക്കുമായിരിക്കും മുൻഗണന. പലിശ ഇളവിനു തുല്യമായ തുക ഇ–വൗച്ചർ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ആയിട്ടായിരിക്കും  നൽകുക.  മാസങ്ങൾക്കകം പോർട്ടൽ നിലവിൽ വരും. എന്നാൽ, അതിനു മുൻപു തന്നെ ഇതിന്റെ ഗുണഫലം  വായ്പ തേടുന്നവർക്ക് ലഭിക്കുമെന്നു വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചു. 

English Summary:

India launches the 'PM Vidya Lakshmi' scheme, providing collateral-free and guarantor-free education loans for students seeking admission to top-ranked institutions. The scheme offers full course fee coverage, interest subsidies, and aims to make quality education accessible to all deserving students.