പിഎം ഇന്റേൺഷിപ്: കേരളത്തിൽ 2,959 അവസരങ്ങൾ, അപേക്ഷ 15 വരെ
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കാനിരുന്നതാണ്. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്തു ലഭ്യമായ അവസരങ്ങൾ ഇങ്ങനെ: 10–ാം ക്ലാസ് – 661, 12–ാം ക്ലാസ് – 202, ഐടിഐ – 717, ഡിപ്ലോമ – 500, ബിരുദം –

ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കാനിരുന്നതാണ്. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്തു ലഭ്യമായ അവസരങ്ങൾ ഇങ്ങനെ: 10–ാം ക്ലാസ് – 661, 12–ാം ക്ലാസ് – 202, ഐടിഐ – 717, ഡിപ്ലോമ – 500, ബിരുദം – 879. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാൻ അവസരം നൽകുന്ന പദ്ധതിയിൽ 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തികസഹായവുമുണ്ട്. pminternship.mca.gov.in
ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും സ്റ്റൈപൻഡ് തുകയുടെ 10 ശതമാനവും കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുമാണു പദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ് അവസരങ്ങൾ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. വിശദവിവരങ്ങൾക്ക് വിളിക്കൂ : 1800116090 (ടോൾഫ്രീ)
ആർക്കൊക്കെ അപേക്ഷിക്കാം?
∙ 21–24 പ്രായക്കാർ
∙ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർഥികൾ അല്ലാത്തവർ
∙ െഎെഎടി, െഎെഎഎം, െഎസർ ബിരുദധാരികൾ. സിഎ, സിഎംഎ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല
∙ ഏതെങ്കിലുമൊരു കുടുംബാംഗം ആദായനികുതി നൽകുന്നുണ്ടെങ്കിലോ സർക്കാർ ജീവനക്കാരനെങ്കിലോ അപേക്ഷിക്കാനാകില്ല.