ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ (ജെഇഇ–മെയിൻ) ആദ്യ സെഷന്റെ റജിസ്ട്രേഷൻ മന്ദഗതിയിൽ. സമയപരിധി അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെ 5.1 ലക്ഷം വിദ്യാർഥികൾ മാത്രമാണു ഫീസടച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം 12.4 ലക്ഷം പേരാണ് ആദ്യ സെഷനു റജിസ്റ്റർ ചെയ്തിരുന്നത്. ഒബിസി, സാമ്പത്തിക പിന്നാക്ക (ഇഡബ്ല്യുഎസ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ (ജെഇഇ–മെയിൻ) ആദ്യ സെഷന്റെ റജിസ്ട്രേഷൻ മന്ദഗതിയിൽ. സമയപരിധി അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെ 5.1 ലക്ഷം വിദ്യാർഥികൾ മാത്രമാണു ഫീസടച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം 12.4 ലക്ഷം പേരാണ് ആദ്യ സെഷനു റജിസ്റ്റർ ചെയ്തിരുന്നത്. ഒബിസി, സാമ്പത്തിക പിന്നാക്ക (ഇഡബ്ല്യുഎസ്) വിഭാഗങ്ങൾക്കു റജിസ്ട്രേഷൻ സമയത്ത് അധികമായി പല വിവരങ്ങളും നൽകേണ്ടതാണു പ്രധാന തടസ്സമായി നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റിനൊപ്പം അതിന്റെ ഐഡി, സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ തീയതി, സർട്ടിഫിക്കറ്റ് അനുവദിച്ച അധികാരിയുടെ പേര് എന്നിവയെല്ലാം നൽകണം. കഴിഞ്ഞവർഷം വരെ ഈ നിർദേശമുണ്ടായിരുന്നില്ല. സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വിദ്യാർഥിയും മാതാപിതാക്കളും ഒപ്പിട്ട സത്യവാങ്മൂലമോ നൽകിയ ശേഷം അഡ്മിഷൻ സമയത്തു യഥാർഥ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. ഐഐടി, എൻഐടി പ്രവേശനവുമായി ബന്ധപ്പെട്ട ജോസ കൗൺസലിങ്ങിന്റെ ഘട്ടത്തിൽ 2025 ഏപ്രിൽ ഒന്നിനു ശേഷമുള്ള സർട്ടിഫിക്കറ്റുകളാകും ഹാജരാക്കേണ്ടിവരിക. ഇപ്പോഴെടുക്കുന്ന സർട്ടിഫിക്കറ്റുകൾ ആ ഘട്ടത്തിൽ പ്രയോജനപ്പെടാതെവരുമെന്ന ആശങ്കയും ആദ്യ സെഷൻ ഒഴിവാക്കാനുള്ള കാരണമായി പറയുന്നു. 

കഴിഞ്ഞ മാസം 28ന് ആരംഭിച്ച റജിസ്ട്രേഷൻ നടപടികൾ ഈ മാസം 22നാണ് പൂർത്തിയാകുക. 10–ാം ക്ലാസ് സർട്ടിഫിക്കറ്റിലെയും ആധാർ കാർഡിലെയും പേരുകളിലെ ചെറിയ വ്യത്യാസം കാരണവും പലർക്കും റജിസ്ട്രേഷൻ പൂർത്തിയാക്കാനാകാതെ വന്നിരുന്നു. പരാതിയുയർന്നതോടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇക്കാര്യത്തിൽ മാറ്റംവരുത്തിയിരുന്നു.

English Summary:

Registration for JEE Main 2024 Session 1 is lagging behind last year's numbers. New requirements for OBC and EWS certificates, alongside potential issues with certificate validity for JoSAA counselling, are causing concern among students.