ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കും; മുഴുവനായി മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും എസ്‌സിഇആർടി
ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കുമെന്നു സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എസ്‌സിഇആർടി). പുസ്തകം മുഴുവനായി മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും അറിയിച്ചു. പാഠപുസ്തക പരിഷ്കരണം തുടർപ്രക്രിയയാണ്. വർഷങ്ങളോളം ഒരേ പുസ്തകം പഠിപ്പിക്കുന്നത് ഒഴിവാക്കാൻ സർക്കാർ

ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കുമെന്നു സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എസ്‌സിഇആർടി). പുസ്തകം മുഴുവനായി മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും അറിയിച്ചു. പാഠപുസ്തക പരിഷ്കരണം തുടർപ്രക്രിയയാണ്. വർഷങ്ങളോളം ഒരേ പുസ്തകം പഠിപ്പിക്കുന്നത് ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചതനുസരിച്ച് എല്ലാ വർഷവും പുസ്തകങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യും. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി നേരത്തേ തന്നെ ഒന്നാംക്ലാസ് പുസ്തകം രണ്ടു പാഠഭാഗങ്ങളായാണു പുറത്തിറക്കുന്നത്. പ്രവൃത്തിപരിചയ പുസ്തകം സ്കൂളിൽ സൂക്ഷിക്കണം. സിലബസ് തീർക്കാൻ 220 പ്രവൃത്തി ദിവസങ്ങൾ വേണമെങ്കിലും പല കാരണങ്ങളാൽ അത്രയും അധ്യയനദിനങ്ങൾ ലഭിക്കാത്തത് അധ്യാപകർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് എസ്‌സിഇആർടി ഡയറക്ടർ ആർ.കെ.ജയപ്രകാശ് പറഞ്ഞു. അതിനുള്ള പരിഹാരമാർഗങ്ങൾ സർക്കാർ തലത്തിൽ എടുക്കേണ്ടതാണെന്നും അധികൃതർ പറയുന്നു. അതേസമയം സിലബസ് കൂടുതലാണെന്ന പരാതി ഉയർന്നിട്ടുണ്ട്. 1,3,5,7,9 ക്ലാസുകളിലെ പുസ്തകങ്ങൾ കഴിഞ്ഞ വർഷം പുതുക്കിയവയാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങൾ തേടിയ ശേഷമാണു പരിഷ്കാരം വരുത്തുന്നത്.