കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫ്യൂച്ചർ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കം
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 'ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ്' ഇന്റേണ്‍ഷിപ്പ് പദ്ധതി ഭാവി നേതാവിനെ വാര്‍ത്തെടുക്കാന്‍ ഗുണകരമാകുമെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളം എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 'ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ്' ഇന്റേണ്‍ഷിപ്പ് പദ്ധതി ഭാവി നേതാവിനെ വാര്‍ത്തെടുക്കാന്‍ ഗുണകരമാകുമെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളം എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 'ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ്' ഇന്റേണ്‍ഷിപ്പ് പദ്ധതി ഭാവി നേതാവിനെ വാര്‍ത്തെടുക്കാന്‍ ഗുണകരമാകുമെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളം എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 'ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ്' ഇന്റേണ്‍ഷിപ്പ് പദ്ധതി ഭാവി നേതാവിനെ വാര്‍ത്തെടുക്കാന്‍ ഗുണകരമാകുമെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളം എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് നിയമനിര്‍മ്മാണം, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയില്‍ പരിഞ്ജാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കേരളത്തിലാദ്യമായാണ് എം.പി ഓഫീസുമായി സഹകരിച്ച് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്. യുവതലമുറയുടെ ഭാവി ലക്ഷ്യമാക്കി നൂതന വിദ്യാഭ്യാസത്തോടൊപ്പം ഇത്തരം നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എം.പി പറഞ്ഞു. ആധുനിക കാലത്ത് പൊതുപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വലുതാണെന്നും, യുവതലമുറയുടെ ജനാധിപത്യബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഈ പ്രോഗ്രാം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുവാനും കൃത്യമായ പരിഹാരങ്ങള്‍ കണ്ടെത്തുവാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുവാന്‍ കഴിയുമെന്നത് പദ്ധതിയുടെ നേട്ടമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തരം ഇന്റേണ്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിലൂടെ യുവാക്കളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വരൂപിക്കുവാനും പുതിയ ആശയങ്ങളും ജനകീയ പദ്ധതികളും നടപ്പിലാക്കുവാന്‍ കഴിയുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. പൊതുഭരണ-നിയമ നിര്‍മാണത്തിലും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിലൂടെ പുതുതലമുറയുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, താഴെത്തട്ടിലുള്ളവരുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുവാനുള്ള അവസരം കൂടിയാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. സൈബര്‍ ലോകത്തിന് പുറത്തേക്ക് വിദ്യാര്‍ഥികളെ എത്തിക്കുവാനും സഹാനുഭൂതിയും മാനവിതകയും വളര്‍ത്തുവാനും ഇന്റേണ്‍ഷിപ്പ് പദ്ധതി ഉപകരിക്കുമെന്നതില്‍ സംശയമില്ല. പാര്‍ലമെന്റ് അംഗത്തിന്റെ ഓഫീസില്‍ നിന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുകയെന്നും എം.പി പറഞ്ഞു.
പൊതുനയ രൂപീകരണം, കമ്മ്യൂണിറ്റി സേവനം, പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നിവയില്‍ പ്രായോഗിക പരിചയം നേടാന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ് പദ്ധതി വഴിയൊരുക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. ബി ദ ചെയ്ഞ്ച് ബി ദ ഫ്യൂച്ചര്‍ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഭാവിയിലെ നേതൃനിരയെ രൂപപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുപ്രവര്‍ത്തന രംഗത്ത് മികവാര്‍ന്ന യുവാക്കളെ സംഭാവന ചെയ്യുന്നതിനായി ഇന്റേണ്‍ഷിപ്പ് പദ്ധതി രൂപീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രാമില്‍ സെലക്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുനയ രൂപകരണത്തിലും വിശകലനത്തിലും പങ്കാളിയാകുവാന്‍ അവസരം ലഭിക്കും. കൂടാതെ, എം.പി ഫണ്ട് പദ്ധതികളുടെ ഏകോപനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനം, പാര്‍ലമെന്ററി ഗവേഷണം, നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ജനസമ്പര്‍ക്ക പരിപാടികള്‍ എന്നിവയില്‍ സഹകരിക്കാന്‍ അവസരം ലഭിക്കുമെന്നും ടോം ജോസഫ് പറഞ്ഞു. നിയമം, പൊതുഭരണം, രാഷ്ട്രീയം എന്നിവയില്‍ ശക്തമായ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാവും. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ശുപാര്‍ശ പത്രവും ലഭിക്കും. ചടങ്ങിൽ ജെയിൻ യൂണിവേഴ്സി പ്രോ വൈസ് ചാൻസിലർ ഡോ. ജെ ലത, ഡോ. മധുകുമാർ കെ (ജോയിൻ്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്),ഡോ. ആർ സതികുമാർ (ഡെപ്യൂട്ടി ഡീൻ - സ്റ്റുഡെൻ്റ്സ് അഫയേഴ്സ് ) എന്നിവർ പങ്കെടുത്തു.
30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്സിറ്റി.