ADVERTISEMENT

മോട്ടർ തൊഴിലാളി ക്ഷേമനിധി: ലാപ്ടോപ്പിന് അപേക്ഷിക്കാം
∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പിന് 15നകം അപേക്ഷിക്കാം. വിവരങ്ങൾ എല്ലാ ജില്ലാ ഓഫിസിലും ബോർഡിന്റെ  വെബ്സൈറ്റിലും. kmtwwfb.org

ജോസ, ജാബ് പുനഃസംഘടിപ്പിച്ചു
ന്യൂഡൽഹി ∙ ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശന കൗൺസലിങ്ങിനു നേതൃത്വം നൽകുന്ന ജോസയുടെ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) നേതൃത്വം വരുന്ന അക്കാദമിക് വർഷം ഒഡീഷയിലെ എൻഐടി റൂർക്കലയ്ക്ക്. ഐഐടികളുടെ ജോയിന്റ് അഡ്മിഷൻ ബോർഡും (ജാബ്) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുനഃസംഘടിപ്പിച്ചു. ഐഐടി കാൻപുർ ഡയറക്ടർ പ്രഫ.മണീന്ദ്ര അഗർവാളാണു ജാബിന്റെ ചെയർമാൻ.

സ്ട്രേ വേക്കൻസി അലോട്മെന്റ്
തിരുവനന്തപുരം∙ആയുർവേദ/ ഹോമിയോ/ സിദ്ധ/ യൂനാനി / അഗ്രികൾചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ-ഓപ്പറേഷൻ & ബാങ്കിങ്/ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്/ബിടെക് ബയോ ടെക്നോളജി (കേരള അഗ്രികൾചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in.  പരാതികൾ ceekinfo.cee@kerala.gov.in എന്ന മെയിൽ വഴി ഇന്ന് 12 മണിക്കുള്ളിൽ അറിയിക്കണം. അന്തിമ അലോട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. 0471 2525300 

പോസ്റ്റ്മെട്രിക് സ്കോളർഷിപ്
∙പോസ്റ്റ്മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി (ഫ്രഷ്, റിന്യൂവൽ) വിദ്യാർഥികൾക്ക് https/scholorships.gov.in വഴി 15 വരെ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി 31 വരെ.  postmatricscholarship@gmail.com9446096580. 

പരീക്ഷാവിജ്ഞാപനം
∙ജനുവരിയിൽ നടത്തുന്ന ‍‍ഡിഎൽഎഡ് 1, 3 സെമസ്റ്റർ റഗുലർ 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://pareekshabhavan.kerala.gov.in 

English Summary:

Kerala Motor Workers' Welfare Fund is offering free laptops to eligible children of members pursuing professional courses. Other important updates include changes to JoSAA, stray vacancy allotments for various courses, and deadlines for post-matric scholarship applications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com