നാളെയുടെ സാധ്യതകൾ വിദ്യാർഥികൾക്കു മുന്നിൽ തുറന്ന് ഫ്യൂച്ചർ സമ്മിറ്റ്; ബ്ലാക്ക് ബോർഡിൽനിന്നു പുറത്ത് കടക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ച് ചർച്ച

കൊച്ചി ∙ ഇപ്പോഴത്തെ തലമുറയെ ഭാവിയിലേക്ക് ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചറിന് കൊച്ചിയിൽ തുടക്കം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനമെന്ന ആശയത്തിലൂന്നിയാണ് ഉച്ചകോടി. സുസ്ഥിര വികസനത്തിലൂന്നിയ ലക്ഷ്യങ്ങൾ നേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എന്തൊക്കെ

കൊച്ചി ∙ ഇപ്പോഴത്തെ തലമുറയെ ഭാവിയിലേക്ക് ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചറിന് കൊച്ചിയിൽ തുടക്കം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനമെന്ന ആശയത്തിലൂന്നിയാണ് ഉച്ചകോടി. സുസ്ഥിര വികസനത്തിലൂന്നിയ ലക്ഷ്യങ്ങൾ നേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതായിരുന്നു സമ്മിറ്റിലെ ചർച്ചകൾ.

കൂട്ടായ ചർച്ചകളിലൂടെ വിദ്യാർഥികൾക്ക് അധ്യാപകരുമായി സങ്കോചമില്ലാതെ സംവദിക്കാനായാൽ മാത്രമേ വെല്ലുവിളികളെ നേരിടാൻ സാധിക്കൂവെന്ന് ചർച്ചകളിൽ അഭിപ്രായം ഉയർന്നു. ‘നാളെ ഇന്ന്, ഇന്ന് നാളെ’ എന്ന രസകരമായ ചിന്തയിലൂന്നിയാണ് ചർച്ചകൾ ഏറെയും നടന്നത്. വരും കാലം എന്താകുമെന്ന് ചിന്തിപ്പിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു ചർച്ചകൾ. മികച്ച കണ്ടുപിടിത്തങ്ങളിലേക്കും നൂതനമായ ആശയങ്ങളിലേക്കും വിദ്യാർഥികളെ നയിക്കാൻ ഉതകുന്ന സംവാദങ്ങളും സമ്മിറ്റിനെ ശ്രദ്ധേയമാക്കി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രജ്ഞയായ ഡോ.വന്ദന കാലിയ, ടെക്കികളായ ഡീനു ഖാൻ, തപിഷ് എം.ബട്ട്, സഞ്ജീവ് കുമാർ ശർമ, ജെയിൻ യൂണിവേഴ്സിറ്റി വിസി ഡോ.രാജ് സിങ് എന്നിവർ പങ്കെടുത്ത ‘ബിയോൻഡ് ദി ബ്ലാക്ക് ബോർഡ് ടോക്ക്’, യാഥാസ്ഥിതിക പഠനരീതികളെ പൊളിച്ചെഴുതുന്ന ചർച്ചയായി മാറി. പഴയ രീതികളിൽ നിന്നും വിദ്യാഭ്യാസ രീതികൾ മാറേണ്ടതിനെകുറിച്ചായിരുന്നു ചർച്ച. വിദ്യാർഥികൾക്ക് കൂടുതൽ പ്രാക്ടിക്കൽ വിവരങ്ങൾ ലഭിക്കേണ്ടതിനെ കുറിച്ച് ശാസ്ത്രജ്ഞയായ ഡോ.വന്ദന കാലിയ സംസാരിച്ചു. ക്ലാസ് മുറികളിൽനിന്നു പുറത്തു കടക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വളർന്നുവരുന്ന വ്യവസായിക പരിസ്ഥിതിയെപ്പറ്റി വിദ്യാർഥികൾ മനസിലാക്കേണ്ടതിനെ കുറിച്ചും ഡോ.വന്ദന ചൂണ്ടിക്കാട്ടി. സാങ്കേതി വിദ്യ മനസ്സിലാക്കിയും ഇഷ്ടപ്പെട്ടും മുന്നോട്ടു പോകുന്നതിനെക്കുറിച്ചും ഡോ.വന്ദന പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ കുറിച്ചായിരുന്നു ഡീനു ഖാൻ സംസാരിച്ചത്. ചാറ്റ് ജിപിടിയുടെ കണ്ടുപിടിത്തം ലോകത്ത് വിവിധ മേഖലകളുടെ വളർച്ചയെ വേഗത്തിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തെ കുറിച്ചും ചർച്ചയുണ്ടായി. മികച്ച രീതിയിലുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നു തപിഷ് എം.ബട്ട് അഭിപ്രായപ്പെട്ടു. ലോകനിലവാരത്തിലേക്ക് വിദ്യാഭ്യാസ രീതികൾ മാറേണ്ടതിനെ കുറിച്ചും കാലികമായി അധ്യാപന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംവാദത്തിൽ അഭിപ്രായമുയർന്നു.
ഇലക്ടിക് എസ്‌യുവി കാറായ ടെസ്‌ലയുടെ എക്സ് മോഡൽ സമ്മിറ്റിൽ പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു ടെസ്‌ല എക്സ് മോഡൽ എത്തുന്നത്. സ്പേസ് ഓൺ വീൽസ് എന്ന പേരിൽ ഇസ്റോയുടെ ബഹിരാകാശ സംബന്ധിയായ എക്സിബിഷൻ, റോബട്ടിക്സ് എക്സ്പോ, വിദ്യാർഥികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള ബിനാലെ, ഫ്ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ് എന്നിവയും സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രധാന ആകർഷണമാണ്.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.futuresummit.in/