എംഎസ്‌സി നഴ്സിങ്: അധ്യാപന ബോണ്ട് നിയമപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി ∙ ഗവൺമെന്റ് നഴ്സിങ് കോളജുകളിൽ 2022 മുതൽ എംഎസ്‌സിക്കു ചേർന്നവർക്ക് ഒരു വർഷത്തെ അധ്യാപന സേവനം നിർബന്ധമാക്കി ബോണ്ട് ഏർപ്പെടുത്തിയ സർക്കാർ നടപടി നിയമപരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനത്തിനു മുൻപ് ഇക്കാര്യം അറിയിക്കാതെ കോഴ്സിന്റെ മധ്യത്തിൽ ഇതു നിർബന്ധമാക്കുന്നത് ഏകപക്ഷീയവും അന്യായവുമായ

കൊച്ചി ∙ ഗവൺമെന്റ് നഴ്സിങ് കോളജുകളിൽ 2022 മുതൽ എംഎസ്‌സിക്കു ചേർന്നവർക്ക് ഒരു വർഷത്തെ അധ്യാപന സേവനം നിർബന്ധമാക്കി ബോണ്ട് ഏർപ്പെടുത്തിയ സർക്കാർ നടപടി നിയമപരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനത്തിനു മുൻപ് ഇക്കാര്യം അറിയിക്കാതെ കോഴ്സിന്റെ മധ്യത്തിൽ ഇതു നിർബന്ധമാക്കുന്നത് ഏകപക്ഷീയവും അന്യായവുമായ നടപടിയാണെന്നു കോടതി കുറ്റപ്പെടുത്തി. അധ്യാപക സേവന ബോണ്ട് നിർബന്ധമാക്കിയ 2024 ജൂലൈ 11ലെ സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. 2022–23ലും 2023–24ലും എംഎസ്‌സി നഴ്സിങ്ങിനു ചേർന്നവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ കോളജിനു പകരം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു കയറാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകുമെന്നു കോടതി അഭിപ്രായപ്പെട്ടു. ബോണ്ട് വയ്ക്കണോ വേണ്ടയോ എന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം; നിർബന്ധിക്കാനാകില്ല. കോഴ്സ് പൂർത്തിയാക്കിയ ശേഷം സേവന ബോണ്ട് വയ്ക്കാൻ താൽപര്യമില്ലാത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിട്ടു നൽകണമെന്നും കോടതി നിർദേശിച്ചു. സർക്കാരിന് അധികാരം ഉണ്ടെങ്കിൽ അതു വിനിയോഗിക്കുന്നതു മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചു കൊണ്ടാകരുതെന്നു കോടതി പറഞ്ഞു.