നെഹ്റു ഫുൾബ്രൈറ്റ് മാസ്റ്റേഴ്സിലും ട്രംപിന്റെ വെട്ട്: ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇനി യുഎസിൽ അവസരമില്ല

ന്യൂഡൽഹി ∙ നെഹ്റു ഫുൾബ്രൈറ്റ് മാസ്റ്റേഴ്സ് ഫെലോഷിപ് പ്രോഗ്രാം വഴി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി യുഎസിൽ ഉപരിപഠനത്തിനു പോകാൻ കഴിയില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ സ്കോളർഷിപ്പുകൾക്കുള്ള നീക്കിയിരിപ്പ് വെട്ടിച്ചുരുക്കുന്നതിനിടെയാണിത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേർ ഈ ഫെലോഷിപ്

ന്യൂഡൽഹി ∙ നെഹ്റു ഫുൾബ്രൈറ്റ് മാസ്റ്റേഴ്സ് ഫെലോഷിപ് പ്രോഗ്രാം വഴി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി യുഎസിൽ ഉപരിപഠനത്തിനു പോകാൻ കഴിയില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ സ്കോളർഷിപ്പുകൾക്കുള്ള നീക്കിയിരിപ്പ് വെട്ടിച്ചുരുക്കുന്നതിനിടെയാണിത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേർ ഈ ഫെലോഷിപ് സ്ഥിരമായി നേടിയിരുന്നതാണ്. 2026–2027 ബാച്ചിലേക്കുള്ള അപേക്ഷയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കു ബാധകമാണ്. ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരുന്ന ‘പബ്ലിക് അഡ്മിനിസ്ട്രേഷൻ’ എന്ന പഠനമേഖലയും ഇക്കുറി ഒഴിവാക്കി. മേയ് 14 ആണ് അവസാന തീയതി.