ഒൻപതാം ക്ലാസിലും സേ പരീക്ഷ; സർക്കുലറിൽ ആശയക്കുഴപ്പം

തിരുവനന്തപുരം ∙ ഒൻപതാം ക്ലാസിലും കുറഞ്ഞ മാർക്ക് നേടിയവർക്കു സേ പരീക്ഷ നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ ആശയക്കുഴപ്പം. എട്ടാം ക്ലാസിൽ മാത്രമാണ് ഇത്തവണ ‘കുറഞ്ഞ മാർക്ക്’ സമ്പ്രദായവും സേ പരീക്ഷയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസിൽ അടുത്ത വർഷം

തിരുവനന്തപുരം ∙ ഒൻപതാം ക്ലാസിലും കുറഞ്ഞ മാർക്ക് നേടിയവർക്കു സേ പരീക്ഷ നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ ആശയക്കുഴപ്പം. എട്ടാം ക്ലാസിൽ മാത്രമാണ് ഇത്തവണ ‘കുറഞ്ഞ മാർക്ക്’ സമ്പ്രദായവും സേ പരീക്ഷയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസിൽ അടുത്ത വർഷം മുതലാകും ഇവ ഏർപ്പെടുത്തുകയെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതിൽനിന്നും വിഭിന്നമായി ഒൻപതാം ക്ലാസിലെ പൊതുപരീക്ഷയിൽ സ്ഥാനക്കയറ്റത്തിന് അർഹത ലഭിക്കാത്തവർക്കു ‘നിലവിലെ സേ പരീക്ഷ’ എഴുതാൻ അവസരം നൽകണമെന്ന് കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഇറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു. മേയ് 10ന് അകം സ്കൂളുകളിൽ ചോദ്യപ്പേപ്പർ തയാറാക്കി, സേ പരീക്ഷ നടത്തി അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകണമെന്നാണ് നിർദേശം. എന്നാൽ, നിലവിൽ അങ്ങനെയൊരു സേ പരീക്ഷയില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. പുതിയതായി ഏർപ്പെടുത്തിയതായും അറിയിപ്പില്ല. വ്യക്തതതേടി ഡയറക്ടറേറ്റിൽ ബന്ധപ്പെട്ടെങ്കിലും പലതരം മറുപടിയാണ് ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറെ മലയാള മനോരമയിൽ നിന്നു ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
സേ പരീക്ഷ ഒൻപതാം ക്ലാസിൽ ഏർപ്പെടുത്തിയിട്ടില്ലെന്നും പൊതുപരീക്ഷ എഴുതാൻ കഴിയാത്തവർക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നതെന്നുമാണു പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം. എന്നാൽ, ഡയറക്ടറുടെ സർക്കുലറിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരെക്കുറിച്ച് പ്രത്യേക നിർദേശമുണ്ട്. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ വാർഷികപ്പരീക്ഷ എഴുതിയ എല്ലാവർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, ഈ ക്ലാസുകളിലും പരീക്ഷയുടെ അടിസ്ഥാനത്തിൽ ‘അർഹരായവർക്ക്’ സ്ഥാനക്കയറ്റം നൽകണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ‘അർഹരായവർ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.