sections
MORE

ആരുടെ ആത്മകഥയാണ് 'ചമയങ്ങളില്ലാതെ'?

mammootty-post
SHARE

1.നോവലിസ്റ്റും കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപൻ രചിച്ച റഷ്യൻ യാത്രാനുഭവങ്ങളുടെ പുസ്തകം?
സ്പെസിബ

2.കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എൻ.വി എഴുതിയ ദീർഘകാവ്യം?
ഉജ്ജയിനി

3.'ചമയങ്ങളില്ലാതെ ' എന്ന കൃതി മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാതാരത്തിന്റെ ആത്മകഥയാണ്. ആരാണ് ഈ താരം?
മമ്മൂട്ടി

4.ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ്?
താരാശങ്കർ ബാന്ദ്യോപാധ്യായ്

5.വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ ആത്മകഥ?
ബഷീറിന്റെ എടിയെ

6.ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റ്?
എസ്. കെ പൊറ്റെക്കാട്

7.എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവൽ?
അറബിപ്പൊന്ന്

8.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ത്രീബന്ധങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും അടിസ്ഥാനമാക്കി ഒരു പുസ്തകം പുറത്തിറങ്ങുന്നുണ്ട് . ആരാണത് എഴുതുന്നത് ? എന്താണതിന്റെ പേര്?
നീന ബർലീഗ് എഴുതുന്ന 'ഗോൾഡൻ ഹാൻഡ് കഫ്സ് : ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ട്രംപ്സ് വിമെൻ

10.കേരളത്തിലെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥ?
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

11.മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പക നോവലായ ഭാസ്ക്കരമേനോന്റെ രചയിതാവ്?
രാമവർമ്മ അപ്പൻ തമ്പുരാൻ

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA