രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം
∙ഫാറ്റ് ടാക്സ് (Fat Tax) ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ്?
ഡെൻമാർക്ക്
∙മാമാങ്കം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉൽസവമായിരുന്നു?
28 ദിവസം
∙‘ക്രൈസ്തവ കാളിദാസൻ’ എന്നറിയപ്പെടുന്ന കവി ആര്?
കട്ടക്കയം ചെറിയാൻ മാപ്പിള
∙മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ഏത്?
ഉജ്ജയിനി
∙ഭൂമിയുടെ അകക്കാമ്പിലെ പ്രധാന മൂലകങ്ങൾ ഏതെല്ലാമാണ്?
ഇരുമ്പ്, നിക്കൽ
∙‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
ഐ.കെ. കുമാരൻ മാസ്റ്റർ
∙രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
6 വർഷം
∙ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട തീയതി ഏത്?
1949 നവംബർ 26
∙‘ജാലിയൻ വാലാബാഗ്’ ആരുടെ പുസ്തകമാണ്?
ഭീഷ്മ സാഹ്നി
∙കുണ്ടറ വിളംബരം നടന്നത് ഏത് വർഷം?
1809 (984 മകരം 1)
∙തോട്ടപ്പിള്ളി സ്പിൽവേ ഏതു വർഷമാണ് പൂർത്തിയാക്കിയത്?
1954 ഡിസംബർ 5
∙‘നീലം കലാപം’ നടന്നത് ഏതു സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
∙‘കണ്ടുപിടുത്തങ്ങളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
ആവിയന്ത്രം
∙ ഇന്ത്യയുടെ പതാക സാർവദേശീയവേദിയിൽ ആദ്യമായി ഉയർത്തിയത് ആര് ?
മാഡം ഭികാജി കാമ
∙നാഷനൽ റിസർച്ച് സെന്റർ ഫോർ സോയാബീൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ഇൻഡോർ (മധ്യപ്രദേശ്)