ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?
മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം...
∙പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം ഏത്?
പാലക്കാട് ചുരം
∙‘ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാനം ഏത്?
ബീഹാർ
∙ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ കപ്പൽ ഏത്?
INS സർവേക്ഷക്
∙ദേവദാരു വിപ്ലവം നടന്ന രാജ്യം ഏത്?
ലെബനൻ
∙പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
ജാർഖണ്ഡ്
∙റാവത്ത് നാച്ച എന്ന നാടൻ നൃത്ത രൂപം ഇന്ത്യയിലെ ഏതു സംസ്ഥാനത്തേതാണ് ?
ഛത്തീസ്ഗഢ്
∙‘മധ്യ ഇന്ത്യയുടെ നെൽപാത്രം’ എന്നറയിപ്പെടുന്ന സംസ്ഥാനം ഏത് ?
ഛത്തീസ്ഗഢ്
∙60 വയസ്സിനു മുകളിലുള്ളവരെ സംരക്ഷിക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്ത്?
അമ്മക്കിളി
∙ദക്ഷിണേന്ത്യയിലാദ്യമായി വാതക പൈപ്പ് ലൈൻ ആരംഭിച്ച നഗരം ഏത്?
കൊച്ചി
∙ഒന്നാമത് ലോക സൂഫി ഫോറം നടന്നത് എവിടെയാണ്?
ന്യൂഡൽഹി
∙ലോകത്തിലെ ആദ്യ കൃത്രിമ പർവതം നിർമിക്കുന്ന രാജ്യം ഏത്?
യുഎഇ
∙ഫെയ്സ് ബുക്ക്, യു ട്യൂബ്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ നിരോധിച്ച ഏഷ്യൻ രാജ്യം ഏത്?
ഉത്തരകൊറിയ
∙നാഗാലാൻഡിലെ ഹോൺബിൽ ഉൽസവം നടക്കുന്ന ഗ്രാമം ഏത്?
കിസാമ
∙വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്?
വ്യാഴം
∙ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം ഏത് ?
കൊൽക്കത്ത