പ്രഥമ അഴീക്കോട് അവാർഡ് ലഭിച്ചത് ആർക്ക്?
മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില മലയാളം ചോദ്യോത്തരങ്ങൾ പരിചയപ്പെടാം...
∙‘ പാമ്പും ചാകണം കോലും ഒടിയരുത്’ ആശയം?
നഷ്ടം വരാതെ കാര്യം സാധിക്കണം
∙‘ഭൂഷണം’ എന്ന പദത്തിന്റെ വിപരീതം?
ദൂഷണം
∙ ഭാര്യയുടെ പിതാവ് എന്നതിന് ഒറ്റപ്പദം?
ശ്വശൂരൻ
ജാമാതാവ്– മക്കളുടെ ഭർത്താവ്
സ്യാലൻ –അളിയൻ
ഭാഗിനേയൻ– സഹോദരിപുത്രൻ
∙പ്രഥമ അഴീക്കോട് അവാർഡ് ലഭിച്ചത് ആർക്ക്?
ടി.െജ.എസ് ജോർജ്, 2013ലാണ് ലഭിച്ചത്
∙ 'Make hay while the sun shines' അർത്ഥം?
തക്കസമയത്ത് പ്രവർത്തിക്കണം
∙‘ പാതിരാ സൂര്യന്റെ നാട്ടിൽ’ എന്ന കൃതി യാത്ര വിവരണമാണ്. എന്നാൽ ‘ഇബിലീസുകളുടെ നാട്ടിൽ’ എന്ന കൃതി?
നാടകം (ഇബിലീസുകളുടെ നാട്ടിൽ എഴുതിയത് എൻ പി ചെല്ലപ്പൻ നായരാണ്)
∙ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?’ കഥാകൃത്ത്
സിവിക് ചന്ദ്രൻ
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി–കഥാകൃത്ത്– തോപ്പിൽ ഭാസി
∙‘ഒരുവേള പഴക്കമേറിയാൽ ഇരുളും വെളിച്ചമായി വരും’ ആരുടെ വരികള്‍?
കുമാരനാശാൻ
∙‘പവനൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി വി നാരായണൻ നായർ
(പി സി കുട്ടിക്കൃഷ്ണൻ– ഉറൂബ്
മാധവന്‍ നമ്പൂതിരി– എംഎൻ. പാലൂർ
ശത്രുഘ്നൻ– വി. ഗോവിന്ദൻക്കുട്ടി)
∙‘ വായസം’ എന്നതിന്റെ അർത്ഥമെന്ത്?
കാക്ക