142 കോടി രൂപയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തന്റെ ട്രോളുകളുപയോഗിച്ചു സാൻഡേഴ്സിനു കാരുണ്യപ്രവർത്തനങ്ങൾക്കായി ശേഖരിക്കാനായത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായാണ് ഈ തുക നേരിട്ടു ചെലവഴിച്ചത്.

142 കോടി രൂപയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തന്റെ ട്രോളുകളുപയോഗിച്ചു സാൻഡേഴ്സിനു കാരുണ്യപ്രവർത്തനങ്ങൾക്കായി ശേഖരിക്കാനായത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായാണ് ഈ തുക നേരിട്ടു ചെലവഴിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

142 കോടി രൂപയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തന്റെ ട്രോളുകളുപയോഗിച്ചു സാൻഡേഴ്സിനു കാരുണ്യപ്രവർത്തനങ്ങൾക്കായി ശേഖരിക്കാനായത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായാണ് ഈ തുക നേരിട്ടു ചെലവഴിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം യഥാർഥത്തിൽ താരമായത് അദ്ദേഹമോ പ്രഥമ വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസോ അല്ലായിരുന്നു. വലുപ്പം കൂടിയ കോട്ടും പ്രത്യേകതരം കമ്പിളി കയ്യുറകളും ധരിച്ചു ചടങ്ങിനെത്തിയ മുതിർന്ന ഡമോക്രാറ്റ് നേതാവും സെനറ്ററുമായ ബേണി സാൻഡേഴ്സ് ആയിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആ താരം. ചടങ്ങിനു ശേഷം അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടുമാണു ബേണി മീമുകളും ട്രോളുകളും ട്രെൻഡിങ്ങായി മാറിയത്. ഇങ്ങുദൂരെ കൊച്ചുകേരളത്തിൽ പോലും ഇപ്പോഴും ബേണി തരംഗം അവസാനിച്ചിട്ടില്ല.

ക്യാപിറ്റൽ ഹിൽ ആക്രമണത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ സമ്മർദങ്ങളുടെ നടുവിൽ നടന്ന അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ പിരിമുറുക്കം കുറയ്ക്കാനും ലോകമെങ്ങും നിഷ്കളങ്കമായൊരു ചിരി പടർത്താനും കുറച്ചൊന്നുമല്ല സെനറ്റർ ബേണി സാൻഡേഴ്സ് സഹായിച്ചത്. സ്ഥാനാരോഹണ ചടങ്ങിനെത്തിയ അതിഥികളിൽ നിന്നു സമൂഹഅകലം പാലിച്ച് അൽപം മാറി കാലിൻമേൽ കാലും കയറ്റിവച്ചു കയ്യും കെട്ടിയിരുന്ന സാൻഡേഴ്സന്റെ ‘ഇരിപ്പ്’ ക്യാമറയിൽ പതിഞ്ഞു ലോകം കണ്ടതോടെ തരംഗമായി മാറുകയായിരുന്നു. 

Bernie Sanders. Photo Credit: Jonathan Ernst / Reuters
ADVERTISEMENT

 

പെട്ടെന്നു സംഭവിച്ച പ്രശസ്തിയിൽ ബേണി സാൻഡേഴ്സ് പക്ഷേ, കണ്ടതു വലിയൊരു കാരുണ്യപ്രവർത്തനങ്ങൾക്കുള്ള അവസരമാണ്. 2 കോടി ഡോളറാണു (ഏകദേശം 142 കോടി രൂപ) സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തന്റെ ട്രോളുകളുപയോഗിച്ചു സാൻഡേഴ്സിനു കാരുണ്യപ്രവർത്തനങ്ങൾക്കായി ശേഖരിക്കാനായത്. താൻ പ്രതിനിധാനം ചെയ്യുന്ന വെർമാണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായാണു ബേണിയുടെ വെബ്സൈറ്റിൽ നിന്ന് ഈ തുക നേരിട്ടു ചെലവഴിച്ചത്.

ADVERTISEMENT

ജനുവരി 20ലെ സ്ഥാനാരോഹണ ചടങ്ങിൽ കയ്യുറ ധരിച്ച്, കയ്യും കാലും ചേർത്തുവച്ചിരുന്ന സാൻഡേഴ്സിന്റെ രൂപം ഉപയോഗിച്ചുള്ള വിവിധ കൗതുകവസ്തുക്കളുണ്ടാക്കി വിൽപന നടത്തിയതിലൂടെയാണ് ഇത്രയും രൂപ സമ്പാദിച്ചത്. സാൻഡേഴ്സിന്റെ വെബ്സൈറ്റിലൂടെയാണ് ടീ ഷർട്ടുകളും സ്റ്റിക്കറുകളും പാവക്കുട്ടികളും മറ്റു കൗതുകവസ്തുക്കളും വിൽപന നടത്തിയത്. മറ്റു വ്യക്തികളും തങ്ങളുണ്ടാക്കിയ ബേണിപ്പാവകളും മറ്റു രൂപങ്ങളും വിറ്റഴിച്ച് ആ തുക കാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവന ചെയ്തു. 

 

ADVERTISEMENT

ചടങ്ങിലെ സാൻഡേഴ്സിന്റെ സ്റ്റൈലിഷ് ഇരിപ്പ് ട്രെൻഡിങ്ങായതോടെ ആ രൂപം വിവിധ സിനിമാ പോസ്റ്ററുകളിലും പെയിന്റിങ്ങുകളിലും പ്രകൃതിദൃശ്യങ്ങളിലുമൊക്കെ കൂട്ടിച്ചേർത്ത് ലോകമെങ്ങും പ്രചരിക്കുകയായിരുന്നു. കലാകാരൻമാർ മ്യൂറലുകളിലും ശിൽപങ്ങളിലും ഫോട്ടോകളിലും പെയിന്റിങ്ങുകളിലുമൊക്കെ അതുപയോഗിച്ചു. പാവ നിർമാതാക്കൾ ബേണി പാവകൾ നിർമിച്ചു. സാൻഡേഴ്സിന്റെ സംസ്ഥാനമായ വെർമാണ്ടിലെ ഒരു സ്കൂൾ അധ്യാപികയായ ജെൻ എല്ലിസ് പഴയ സ്വെറ്ററിൽ നിന്നു കൈകൊണ്ടു തുന്നിയെടുത്ത കൈയറുകളാണ് അദ്ദേഹം ധരിച്ചിരുന്നത്.

2016ലാണു ജെൻ കയ്യുറകൾ ബേണിക്കു സമ്മാനിക്കുന്നത്. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ സാൻഡേഴ്സ് താൻ സമ്മാനിച്ച ആ കൈയുറകൾ അണിഞ്ഞതു കണ്ടപ്പോൾ ഞെട്ടിപ്പോയെന്നു ജെൻ പിന്നീടു പ്രതികരിച്ചു. ‘വലിയ വലിയ ബ്രാൻഡുകളുടെ വസ്ത്രങ്ങളൊക്കെയണിഞ്ഞ ആളുകൾ പങ്കെടുത്ത ആ ചടങ്ങിലാണ് ബേണി ഞാൻ എന്റെ ക്രാഫ്റ്റ് മുറിയിൽ വച്ച്, എന്റെ തയ്യൽ മെഷീനിൽ തുന്നിയെടുത്ത ആ കയ്യുറകൾ ധരിച്ചത്. അതു വലിയ സന്തോഷം പകർന്നു. അദ്ദേഹത്തെ ഉപയോഗിച്ചുള്ള മീമുകളും മറ്റും ലോകമെങ്ങും ആളുകൾക്കു സന്തോഷമുണ്ടാക്കിയെങ്കിൽ അതും വലിയ കാര്യം തന്നെ. ജെൻ പറഞ്ഞു. 

English Summary : Golantharam Column - Bernie Sanders, With Mittens Picture, Raises $1.8 Million For Charity