ഇനിയെന്തിന് ടെൻഷൻ ; അക്കൗണ്ടിലെത്തും,ഒരു ലക്ഷം രൂപ !
രൂപ അഞ്ഞൂറും ആയിരവുമൊന്നുമല്ല, ഒരു ലക്ഷമാണ് അക്കൗണ്ടിലേക്കു വരാൻ പോകുന്നത്. കോവിഡ് കാലത്തെ വിഷമതകൾ മറികടക്കാൻ ഒരു കൈ സഹായം. ഇവിടെയല്ല, അങ്ങ് അമേരിക്കയിലാണ് ഈ സംഭവം. പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടുകളിലേക്കാണ് ജോ ബൈഡന്റെ ഡമോക്രാറ്റിക് സർക്കാർ 1400 ഡോളർ (ഒരു ലക്ഷത്തോളം രൂപ) വീതം

രൂപ അഞ്ഞൂറും ആയിരവുമൊന്നുമല്ല, ഒരു ലക്ഷമാണ് അക്കൗണ്ടിലേക്കു വരാൻ പോകുന്നത്. കോവിഡ് കാലത്തെ വിഷമതകൾ മറികടക്കാൻ ഒരു കൈ സഹായം. ഇവിടെയല്ല, അങ്ങ് അമേരിക്കയിലാണ് ഈ സംഭവം. പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടുകളിലേക്കാണ് ജോ ബൈഡന്റെ ഡമോക്രാറ്റിക് സർക്കാർ 1400 ഡോളർ (ഒരു ലക്ഷത്തോളം രൂപ) വീതം ഇട്ടു കൊടുക്കുന്നത്. ഇതടക്കം ഏതാണ്ട് 1.9ടില്യൻ ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജിന് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകിക്കഴിഞ്ഞു. 21.4 ട്രില്യൻ ഡോളറിന്റേതാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥ. ഇന്ത്യയുടെ ജിഡിപി 2.9 ട്രില്യൻ ഡോളറും. അമേരിക്കയുടെ മാത്രമല്ല, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സഹായ പാക്കേജാണിത്. അതിൽ വലിയൊരു പങ്ക് തുകയും നേരിട്ടു പൗരൻമാർക്കു പണമായി നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്നു കരകയറാനാകാതെ വിഷമിക്കുന്ന അമേരിക്കക്കാരെ കൈപിടിച്ചു കയറ്റാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒട്ടേറെ പദ്ധതികളാണ് ഈ ഉത്തേജക സഞ്ചിയിലുള്ളത്. ജനപ്രതിനിധി സഭ പാസാക്കിയ ബില്ല് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പു വയ്ക്കുന്നതോടെ നിയമമായി മാറും. വാർഷിക വരുമാനം 1,60,000 ഡോളറിൽ കുറഞ്ഞ കുടുംബങ്ങൾക്കും 80,000 ഡോളറിൽ കുറഞ്ഞ വ്യക്തികൾക്കുമാണു നേരിട്ട് അക്കൗണ്ടിൽ പണമെത്തുക. അർഹരായ അമേരിക്കക്കാർക്കെല്ലാം കഴിഞ്ഞ ഡിസംബറിൽ കോവിഡ് ധന സഹായമായി 600 ഡോളർ അക്കൗണ്ടുകളിലെത്തിയിരുന്നു. ഫലത്തിൽ അർഹതയുള്ള ഓരോരുത്തർക്കും ഈ മഹാമാരിയുടെ കാലത്ത് 2000 ഡോളർ വീതമാണ് അമേരിക്കൻ സർക്കാർ നേരിട്ട് പൈസയായി കൈമാറുന്നത്.
വിവാഹിതരായ ദമ്പതികൾക്ക് 2,800 ഡോളർ ലഭിക്കും. കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും 1,400 ഡോളർ വീതം ലഭിക്കും. ഏറ്റവും അവസാനം സമർപ്പിച്ച ആദായ നികുതി റിട്ടേൺ ആസ്പദമാക്കിയാകും അർഹരായവരെ കണ്ടുപിടിക്കുക. ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചു ദിവസങ്ങൾക്കുള്ളിൽ 16 കോടി അമേരിക്കക്കാരുടെ അക്കൗണ്ടുകളിൽ പണമെത്തും.
മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആഴ്ച തോറും ലഭിച്ചുകൊണ്ടിരിക്കുന്ന 300 ഡോളറിന്റെ തൊഴിലില്ലായ്മ വേതനം സെപ്റ്റംബർ ആറു വരെ നീട്ടിയിട്ടുമുണ്ട്. മാർച്ച് 14ന് ഇതിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. വിവിധ സംസ്ഥാനങ്ങൾക്കുണ്ടായ ബജറ്റ് കമ്മി നികത്തുന്നതിനായി 350 ബില്യൻ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ നടത്തിപ്പിനായി 130 ബില്യൻ ഡോളറും നീക്കിവച്ചിരിക്കുന്നു. ‘സഹായം എത്തിക്കഴിഞ്ഞു’ എന്നാണ് ബില്ല് പാസാക്കിയയുടൻ ബൈഡൻ ട്വീറ്റ് ചെയ്തത്. മാന്ദ്യത്തിലകപ്പെട്ട അമേരിക്കൻ സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്കു തിരികെയെത്തിക്കാനും വിവിധ മേഖലകളിൽ ആവശ്യത്തിനു പണലഭ്യത ഉറപ്പാക്കാനും ദുർബല വിഭാഗങ്ങൾക്കു കൈത്താങ്ങാകാനും ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജ് മൂലം കഴിയുമെന്നാണ് കരുതപ്പെടുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം അമേരിക്ക ഇതുവരെ 6 ട്രില്യൻ ഡോളർ വിവിധ ഉത്തേജക പാക്കേജുകളിലായി ചെലവഴിച്ചു കഴിഞ്ഞു.
Exam Focus
1. അമേരിക്കൻ പ്രസിഡന്റ് : ജോ ബൈഡൻ
2. അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ: നാൻസി പെലോസി
3. അമേരിക്കൻ സമ്പദ് വ്യവസ്ഥ ട്രില്യൻ ഡോളറിൽ: 21.4 ട്രില്യൻ ഡോളർ
4. അമേരിക്കൻ പ്രസിഡന്റിന്റെ താമസസ്ഥലം: വൈറ്റ് ഹൗസ്
5. അമേരിക്കയിൽ എത്ര സംസ്ഥാനങ്ങളുണ്ട്: 50
English Summary : Golantharam Congress approves 1.9 trillion dollar Covid relief package