'കേരള ഇബ്‌സൻ' എന്നറിയപ്പെടുന്നത് ആര്?
'ആധുനിക നാടകത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് നോർവീജിയൻ നാടകകൃത്ത് ഹെൻറിക് ഇബ്‌സൻജനിച്ചു (1828). 'കേരള ഇബ്‌സൻ' എന്നറിയപ്പെടുന്നത് എൻ. കൃഷ്‌ണപിള്ളയാണ്.

∙ലണ്ടനിൽ വെസ്റ്റ് മിൻസ്റ്ററിലെ സെൻട്രൽ ഹാളിൽ പ്രദർശനത്തിനു വച്ച ലോകകപ്പ് ഫുട്ബോൾ ട്രോഫി (യൂൾറിമെ കപ്പ്) മോഷണം പോയി (1966). പിക്കിൾസ് എന്ന നായയാണ് പിന്നീട് ഇതു കണ്ടെത്തിയത്.
∙ബംഗാൾ വിഭജനത്തിലൂടെ, 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയം നടപ്പിലാക്കിയ ബ്രിട്ടിഷ് വൈസ്രോയ് കഴ്‌സൺ പ്രഭു അന്തരിച്ചു (1925).
∙'ആധുനിക നാടകത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്ത് ഹെൻറിക് ഇബ്‌സൻ ജനിച്ചു (1828). 'കേരള ഇബ്‌സൻ' എന്നറിയപ്പെടുന്നത് എൻ. കൃഷ്‌ണപിള്ളയാണ്.
∙സോവിയറ്റ് യൂണിയന്റെ വിഖ്യാത ഗോൾകീപ്പർ ലെവ് യാഷിൻ അന്തരിച്ചു (1990). 'കറുത്ത ചിലന്തി' എന്നറിയപ്പെട്ട ഇദ്ദേഹം ലോക ഫുട്‍ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്‌കാരം നേടിയ ഒരേയൊരു ഗോൾകീപ്പറാണ്.
∙ഐക്യരാഷ്ട്ര സംഘടനാ ആഹ്വാന പ്രകാരം രാജ്യാന്തര സന്തോഷദിനമായി (International Day of Happiness) ആചരിക്കുന്നു. ലോക കുരുവി ദിനവും ലോക തവള ദിനവുമാണിന്ന്.
∙ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി (1602). കമ്പനിയുടെ ഇന്ത്യയിലെത്തിയ ആദ്യ അഡ്‌മിറൽ സ്റ്റീവൻ വാൻ ഡെർ ഹാഗൻ ആണ്.
English Summary : Thozhilveedhi Exam Guide - Today In History - March 20