അധികാരത്തിലേറി ആദ്യ മന്ത്രിസഭ, നായകനായി ഇ.എം.എസ്.; ചരിത്രത്തിൽ ഏപ്രിൽ 5
∙ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തി (1957). ∙ സർദാർ സരോവർ അണക്കെട്ടിനു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ശിലയിട്ടു (1961). 2017 സെപ്റ്റംബർ 17 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ∙ ഇന്ത്യയുടെ ആദ്യ സെമി ഹൈസ്‌പീഡ് ട്രെയിൻ ഗതിമാൻ

∙ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തി (1957).
∙ സർദാർ സരോവർ അണക്കെട്ടിനു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ശിലയിട്ടു (1961). 2017 സെപ്റ്റംബർ 17 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.
∙ ഇന്ത്യയുടെ ആദ്യ സെമി ഹൈസ്‌പീഡ് ട്രെയിൻ ഗതിമാൻ എക്‌സ്പ്രസ് ഹസ്രത് നിസാമുദ്ദീൻ- ആഗ്ര കന്റോൺമെന്റ് റൂട്ടിൽ ആദ്യ യാത്ര നടത്തി (2016).
∙ 'ദീനബന്ധു' എന്നറിയപ്പെട്ട സി. എഫ്. ആൻഡ്രൂസ് അന്തരിച്ചു (1940). മഹാത്മജി ഇദ്ദേഹത്തെ വിളിച്ചത് 'ക്രിസ്‌തുവിന്റെ വിശ്വസ്‌തനായ അപ്പോസ്‌തലൻ ' എന്നാണ്.
∙ ദേശീയ കപ്പലോട്ട ദിനം (National Maritime Day). സിന്ധ്യ സ്റ്റീ൦ നാവിഗേഷൻ കമ്പനിയുടെ ആദ്യ കപ്പൽ 'SS ലോയൽറ്റി' 1919 ൽ ബ്രിട്ടനിലേക്ക് ആദ്യ യാത്ര ആരംഭിച്ചതിന്റെ സ്മരണാർഥമാണു ദിനാചരണം.
∙ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹ മാർച്ച് ദണ്ഡി കടപ്പുറത്തെത്തി (1930). മാർച്ച് 12 നു സബർമതിയിൽ നിന്നാണ് ആരംഭിച്ചത്.
English Summary : Thozhilveedhi Exam Guide - Today In History - April 5